/sathyam/media/media_files/Nedu4qGp0Bq7msANFyYD.jpg)
പാലക്കാട്: രാമനാഥപുരം എൻഎസ്എസ് കരയോഗം വനിതാ സമാജം രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാമായാണ പാരായണവും, ലളിത സഹസ്ര നാമജപവും നടത്തി
രാമനാഥപുരം എൻഎസ്.എസ്കരയോഗത്തിലെ ആധ്യാത്മിക പഠനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ രാമായണ പാരായണം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് കെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു,
താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ആധ്യാത്മിക പഠനകേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും രാമായണ മാസത്തിൻ്റെ പ്രസക്തിയെ കുറിച്ചും മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ഭരണ സമിതി അംഗം പി സന്തോഷ് കുമാർ, കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.
വനിതാ സമാജം പ്രസിഡൻ്റ് പി.ശാലിനി, സെക്രട്ടറി ജെ. ർഅമ്പിളി, വൈസ് പ്രസിഡൻ്റ് വാസന്തി മനോജ്, ജോയിൻ്റ് സെക്രട്ടറി ടി.എസ്.ഗീത, ട്രഷറർ ഷൈലജ ഉല്ലാസ്, സുഹാസിനി.ആർ, ശ്രീകല കുട്ടികൃഷ്ണൻ, പി.ബിന്ദു, എന്നിവർ രാമായണ പാരായണത്തിന് നേതൃത്വം നല്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us