പാലക്കാട് ഗവണ്മെന്റ് മോയൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി സൗഹൃദ പതാക നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
national flag making

പാലക്കാട്: പാലക്കാട് ഗവണ്മെന്റ് മോയൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ പതാക നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു, ഫെവിക്രിൽ ടീച്ചർമാരുടെ സഹകരണത്തോടെ നടത്തിയ ശില്പശാലയിൽ നാലായിരത്തിൽപരം വിദ്യാർഥികൾ പങ്കെടുത്തു. ഫെവിക്രിൽ മാനേജർ ഗോപാലകൃഷ്ണൻ, ഏരിയ ഇൻചാർജ് ശരത്,ഫെവിക്രിൽ ടീച്ചർമാരായ സന്ധ്യ കെ , റീജ ആർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.

Advertisment

'മൈ ഫ്ലാഗ് മൈ പ്രൈഡ് ' എന്ന പേരിൽ ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 5 മുതൽ 12 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും ദേശീയപതാക നിർമ്മിച്ചു. പൈതൃകം സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നേതൃത്വം നൽകിയ പരിപാടി 2024 ആഗസ്റ്റ് 13 ന് രാവിലെ 11 മണി മുതൽ 12 മണി വരെ ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലും 1 മണി മുതൽ 2 മണി വരെ യുപി ക്ലസ്സുകളിലുമായാണ് നടത്തിയത്.

ഒരു മണിക്കൂർ നീണ്ടു നിന്ന നിർമ്മാണ ശില്പശാലയിലാണ് ഓരോ ക്ലാസ്സിലും പതാകകൾ നിർമ്മിച്ചത്. 3700 കുട്ടികൾ നിർമ്മിക്കുന്ന ഈ പ്രവർത്തനം കുട്ടികളിൽ വലിയ ആവേശമുളവാക്കി. പരിസ്ഥിതി സൗഹൃദമായ വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ പതാകകൾ സ്കൂൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.

പാലക്കാട് ഡിഡിഇ സുനിജ നിർമ്മാണ പ്രവർത്തനങ്ങൾ വീക്ഷിച്ചു. പ്രിൻസിപ്പൽ യു.കെ ലത, എച്ച്എംമാരായ ഇന്ദു എം, പ്രീജ പി.പി, പിടിഎ പ്രസിഡണ്ട് അരവിന്ദാക്ഷൻ, എംപിടിഎ പ്രസിഡണ്ട് ദിവ്യ ബി, എസ്ആർജി കൺവീനർ കെ. ശശീധരൻ എന്നിവർ നേതൃത്വം നൽകി.

Advertisment