/sathyam/media/media_files/oIaRRsVOwMrqDzsKQMTz.jpg)
പാലക്കാട്: ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ വേഗത്തിൽ പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ മസ്കുലർ ഡിസ്ട്രോഫി, എസ്എംഎ ബാധിതരുടെ സംഘടനയായ മൊബിലിറ്റി ഇൻ ഡിസ്ട്രോഫി അഥവാ മൈൻഡ് ട്രസ്റ്റ് ആരംഭിച്ച ബ്രേക്കിംഗ് ദ ബാരിയർ 2.0 ക്യാമ്പെയ്ന്റെ ഭാഗമായി റഹ്മാൻ (പാലക്കാട് ഡിസ്ട്രി കോഡിനേറ്റർ മൈൻഡ് ട്രസ്റ്റ്), റഫീഖ്, അർജുൻ എന്നിവർ പാലക്കാട് ജില്ലാ കളക്ടർ ചിത്ര എസിന് നിർദ്ദേശങ്ങൾ സമർപ്പിച്ചു.
2016ലെ ഭിന്നശേഷി അവകാശ നിയമം ഇന്നും പൂർണ്ണമായി നടപ്പിലാകാത്ത സാഹചര്യത്തിൽ എല്ലാ ജില്ലാ തലത്തിലും ഇത്തരത്തിൽ കളക്ടർമാരെ നേരിട്ടു കണ്ട് നിർദ്ദേശങ്ങൾ സമർപ്പിച്ച് നടപടികൾ വേഗത്തിലാക്കാനുള്ള നീക്കമാണ് മൈൻഡ് ഉദ്ദേശിക്കുന്നത്.
ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള വീൽചെയർ ഫ്രണ്ട്ലി വാഹനമെന്ന ആശയമടക്കം ഉൾക്കൊള്ളുന്നതാണ് ഈ നിർദ്ദേശങ്ങൾ. ഈ മാസം അവസാനിക്കുന്നതിനു മുൻപായി തന്നെ മറ്റു ജില്ലകളിലും മൈൻഡ് ഭാരവാഹികൾ മുഖേന നേരിട്ട് ഇത്തരത്തിൽ കളക്ടർമാർക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us