/sathyam/media/media_files/RfXIVtfWUzha8l1K1hxP.jpg)
പട്ടഞ്ചേരി പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവരടങ്ങുന്ന സംഘം വിമാനയാത്ര നടത്തിയപ്പോള്‍
പട്ടഞ്ചേരി: ആകാശ യാത്ര സ്വപ്നം സഫലമാക്കി ഹരിത കർമ്മ സേനാംഗങ്ങൾ. പട്ടഞ്ചേരി പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളും ജനപ്രതിനിധികളും ജീവനക്കാരുമാണ് വിമാന യാത്ര നടത്തിയത്..കഴിഞ്ഞ ദിവസം 10 ന് രാവിലെ ഇവര്‍ കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്കാണ് പറന്നത്. വളരെ കാലം മനസില്‍ സൂക്ഷിച്ചിരുന്ന സ്വപ്‌നം സഫലമാക്കിയതിൻ്റെ ആവേശത്തിലാണ് ഹരിത കർമ്മ സേനാംഗങ്ങൾ.
പഞ്ചായത്തിലെ ഹരിത കർമ്മാസേനാംഗങ്ങളായ 32 പേരും ജനപ്രതിനിധികളും ജീവനക്കാരും ഉൾപ്പടെ 66 പേരുമായാണ് വിമാന യാത്ര നടത്തിയത്. കൊച്ചിയില്‍ നിന്ന് വിസ്താര വിമാനത്തിലാണ് ഇവരുടെ യാത്ര. ബെംഗളൂരുവിലെ കാഴ്‌ചകള്‍ ആസ്വദിച്ച് ട്രെയിനില്‍ പാലക്കാട്ടു തിരിച്ചെത്തുന്ന രീതിയിരുന്നു യാത്ര.
2024 മാർച്ചിൽ യൂസർ ഫീ കളക്ഷൻ 100 ശതമാനം പൂർത്തീകരിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് ഹരിത കർമസേന അംഗങ്ങൾ തങ്ങളുടെ മാസാന്തര അവലോകന യോഗത്തിലാണ് വിമാനത്തിൽ പറക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതും ഹരിത കർമ്മ സേനാംഗങ്ങൾ പഞ്ചായത്ത് അധികൃതരോട് അറിയിക്കുന്നതും.
വിഷയം പഞ്ചായത്ത് അധ്യക്ഷൻ പി.എസ്.ശിവദാസ്, സെക്രട്ടറി എം.എസ്.ബീന ഉൾപ്പടെയുള്ളവരെ അറിയിച്ചതിനെ തുടർന്നാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ അഗ്രഹത്തിന് പിന്തുണ നൽകാൻ ഭരണ സമിതിയും തീരുമാനിച്ചത്. ഭരണ സമിതിക്ക് ഒപ്പം ജീവനക്കാരും ഒത്തുചേർന്നതോടെ വിമാനയാത്ര വർണാഭമായി.
സാധാരണ വീട്ടമ്മമാരായ ഹരിത കർമ്മ സേനാംഗങ്ങൾ ഒരിക്കൽ പോലും വിമാനയാത്ര നടത്താത്തവരാണ്. വീട് വിട്ടു ദൂര യാത്രകൾ ചെയ്യാത്തവരും ട്രയിൻ യാത്ര ചെയ്യാത്തവരും ഇക്കൂട്ടത്തില്‍ ഉണ്ട്. ആകാശത്ത് ഉയർന്നു പറക്കുന്ന വിമാനത്തിൽ യാത്ര ചെയ്യുക എന്നത് അവരുടെ സ്വപ്നം ആയിരുന്നു. ആ സ്വപ്‌നം സഫലീകരിക്കപ്പെട്ടതോടെ ആഹ്ലാദത്തിലാണ് വീട്ടമ്മമാരായ വനിതകള്‍.
ബാംഗ്ലൂരിലെ ലാൽ ബാഗിൽ ബി ആർ അബേദ്ക്കർ സ്മരണ പുതുക്കുന്ന പുഷ്പമേളയും, ഹൈകോടതി സമുച്ചയം, വിധാൻ സൗധം, മജിസറ്റിക് സിറ്റി മാർക്കറ്റ് എന്നിവ കണ്ടും അസ്വദിച്ചുമാണ് ഹരിത കർമ്മ സേനാംഗങ്ങൾ ആകാശയാത്ര വിസ്മയമാക്കിയത്. ആകാശയാത്ര കഴിഞ്ഞ് യശുവന്ത്പൂർ കണ്ണൂർ ട്രെയിനിലായിരുന്നു മടക്കയാത്ര.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us