ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് അലനല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹെൽത്തി ബേബി മത്സരം സംഘടിപ്പിച്ചു

New Update
healty baby contest

അലനല്ലൂർ: ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് അലനല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹെൽത്തി ബേബി  മത്സരം സംഘടിപ്പിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഒരു വയസ്സിന് താഴെയുള്ള കുട്ടികളിൽ പ്രതിരോധ വാക്സിനേഷൻ പൂർത്തിയാക്കിയ മികച്ച ആരോഗ്യനിലവാരം പുലർത്തുന്ന കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്.  

Advertisment

ആരോഗ്യ ഉപകേന്ദ്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് പഞ്ചായത്ത് തല മത്സരത്തിൽ പങ്കെടുത്തത്. സി.എച്ച്.സി.ഹാളിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി സജ്ന സത്താർ ഉദ്ഘാടനം ചെയ്തു.

ഹാരിക് ഹരീഷ്, ലിയാം അസഷ്, ഇനാറ എന്നിവർ വിജയികളായി. വിജയികൾക്കുള്ള സമ്മാനദാനവും പ്രസിഡണ്ട് നിർവഹിച്ചു.

സി എച്ച് സി സൂപ്രണ്ട് ഡോക്ടർ റാബിയ അധ്യക്ഷത വഹിച്ച പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. സജ്ന, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ ജയ.പി.ആർ, പി.എച്ച്.എൻ. ഉഷ, ഹെൽത്ത് ഇൻസ്പെക്ടർ സുഹൈൽ.പി.യു. ജെ പി.എച്ച്.എൻ. ജയശ്രീ എന്നിവർ പ്രസംഗിച്ചു. അബ്ദുൽ ജലീൽ ശരണ്യ, സ്മിത, അശ്വതി, അമൃത, എം എൽ.എസ്.പി ശ്രുതി, അനിഷ, പ്രീജ, അഞ്ജുഷ, രേണുക, അനു, അക്ഷയ എന്നിവർ നേതൃത്വം നൽകി.

Advertisment