New Update
/sathyam/media/media_files/KoygAVRxMfq0iEsREYyx.jpg)
പുലാപ്പറ്റ: ടിഎസ്എസ് പുലാപ്പറ്റ യൂണിറ്റ് വാർഷിക സമ്മേളനം തിരുവളയനാട് സപ്താഹ മണ്ഡപത്തിൽ നടന്നു. ടിഎസ്എസ് കരിമ്പുഴ യൂണിറ്റ് പ്രസിഡൻറ് എ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് താഴത്തേതിൽ കൃഷ്ണൻ അധ്യക്ഷനായി.
Advertisment
എടത്തനാട്ടുകര യൂണിറ്റ് അംഗം പി.ജയശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി തോണിക്കോട്ടിൽ കൃഷ്ണകുമാരൻ, ഖജാൻജി ശശിധരൻ അഴകപത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് കോങ്ങാട് ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ എൻ.കെ.ഷാജി, സി.മനോജ് എന്നിവർ ബോധവത്കരണ ക്ലാസ്സ് നയിച്ചു. ശേഷം കലാപരിപാടിക്കൾ ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us