അഹല്യ ക്യാമ്പസും സ്വരലയയും സംയുക്തമായി ഓഗസ്റ്റ് 20, 21 തിയതികളിൽ ലിറ്റററി ഫോറം സംഘടിപ്പിക്കും

New Update
literary forum

പാലക്കാട്: അഹല്യ ക്യാമ്പസും സ്വരലയയും സംയുക്തമായി ഓഗസ്റ്റ് 20, 21 തിയതികളിൽ ലിറ്റററി ഫോറം സംഘടിപ്പിക്കുമെന്ന് സ്വരലയ സെക്രട്ടറി ടിആര്‍ അജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി ഉദ്ഘാടനവും സമാപനവും ഉൾപ്പടെ 20 സെക്ഷനുകൾ നടക്കും.

Advertisment

കല, സാഹിത്യം, ചലചിത്രം , സംഗീതം, നൃത്തം, യാത്ര വിവരണം തുടങ്ങി 18 ശാഖകളിലെ അവതരണം, ചർച്ച സംവാദം എന്നിവ നടക്കും. സുഭാഷ് ചന്ദ്രൻ, പ്രഭാവർമ്മ, ജയരാജ് വാര്യർ, ജിഎസ് പ്രദീപ്, ഹരീഷ് എസ്, മേതിൽ ദേവിക, സുദിപ് കുമാർ ഉൾപ്പടെ നിരവധി പേർ ലിറ്റററി ഫോറത്തിന്റെ ഭാഗമാവും .

കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കോട്ടയം, തൃശൂർ ജിലകളിൽ മാത്രം നടന്നു വരുന്ന ലിറ്റററി ഫോറ പ്ലാറ്റ് ഫോമിലേക്കാണ് പാലക്കാടും മാറുന്നത്. ക്യാരിക്കേച്ചർ, നൃത്തം, കോമഡി ഉൾപ്പടെയുള്ള കലാരുപങ്ങളും ലിറ്റററി ഫോറത്തിന്റെ ഭാഗമായി നടക്കുമെന്നും ടിആര്‍ അജയൻ പറഞ്ഞു. ഡയറക്ടർ ഡോ. ആര്‍വികെ വർമ്മ , ഇപിബി രജിതൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment