/sathyam/media/media_files/0CMv9OQkCsG99vC3bLGO.jpg)
പാലക്കാട്: ഹോപ്പ് ഫൗണ്ടേഷന്റെ പേരിൽ വായ്പ തട്ടിപ്പൊ പണം തിരിമറിയൊ നടത്തിയിട്ടില്ലെന്ന് ഹോപ്പ് ഫൗണ്ടേഷൻ മെമ്പർ ഓഫ് ബോർഡ് ആയിരുന്ന മലപ്പുറം സ്വദേശി ജോയ് വർഗീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൈക്രൊ ഫിനാൻസിന് വായ്പ നൽകാൻ 3 കോടി ബാങ്കിൽ നിന്നെടുത്ത ദമ്പതിമാർ അറസ്റ്റിലായി എന്ന വാർത്തക്ക് അടിസ്ഥാനമില്ലന്നും ജോയ് വർഗീസ് പറഞ്ഞു.
2011 ൽ സെട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും വായ്പ എടുത്തിരുന്നു തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് പരാതിയിൽ ജോയ് വർഗീസിനെയും ഭാര്യ മേരിയെയും അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ജോയ് വർഗീസിന്റെ വാദം.
കിഴക്കഞ്ചേരി സ്വദേശി രാജു കുര്യച്ചനാണ് ഹോപ്പ് ഫൗണ്ടേഷന്റെ മാനേജിംഗ് ഡയറക്ടർ. 2013 ൽ രാജു കുര്യച്ചൻ മരിക്കുന്നതിന് മുമ്പ് ഹോപ്പ് ഫൗണ്ടേഷന്റെ തുൾപ്പടെ സ്വത്തുക്കൾ വിറ്റിട്ടുണ്ട്. കേസിൽ മുൻകൂർ ജ്യാമ്യമെടുത്ത ജോയ് വർഗീസും ഭാര്യ മേരിയും ഹോപ്പ് ഫൗണ്ടേഷനുമായുള്ള ബന്ധം അവസാനിപ്പിച്ചതായും ജോയ് വർഗിസ് പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us