കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പാലക്കാട് ജില്ലാ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകര്‍ പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
health workers protest palakkad

പാലക്കാട്: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ വനിത ഡോക്ടര്‍ ബലാത്സംഗത്തെ തുടർന്ന് അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിനെതിരെ പാലക്കാട് ജില്ലാശുപത്രിയിൽ ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധിച്ചു. 

Advertisment

കെജിഎംഓഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ. സി അജിത് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാശുപതി സൂപ്രണ്ട് ഡോ പി കെ ജയശ്രീ  ഉദ്ഘടാനം ചെയ്തു. കെജിഎംഒഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ. സി അജിത്ത്, പാലക്കാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ബി ശ്രീറാം, കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം ആർ  സുരേഷ്, ഡോ. ജെ എസ് സുജിത്, റസിഡന്റ് അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി ഡോ ആൽബർട്ട് ജോസഫ്, ഹൗസ്‌ സര്ജന്മാരായ ഡോ മുഹമ്മദ് ഫിറോസ്, ഡോ എസ് എസ്‌ കെവൽ തുടങ്ങിയവർ സംസാരിച്ചു.

Advertisment