ഓലശ്ശേരി ശാന്തിഗിരി ആയുർവേദ മെഡിക്കൽകോളേജിലെ വിദ്യാർത്ഥികൾക്ക് ആൻറി റാഗിംഗ് - ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി

New Update
awaireness cass conducted

പാലക്കാട്: പാലക്കാട് ജില്ലാ ജനമൈത്രി പോലീസ്, ജില്ലാ വിമുക്തി മിഷൻ, ശാന്തിഗിരി ആയുർവേദ മെഡിക്കൽകോളേജ് - എൻഎസ്എസ് യൂണിറ്റ് എന്നിവർ സംയുക്തമായി ഓലശ്ശേരി ശാന്തിഗിരി ആയുർവേദ മെഡിക്കൽകോളേജിലെ വിദ്യാർത്ഥികൾക്ക് ആൻറി റാഗിംഗ് - ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. 

Advertisment

പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സ്നേഹ എം.എസിൻെറ അദ്ധ്യക്ഷതയിൽ ചീഫ് അഡ്മിനിസ്ട്രേറ്റർ ശാന്തിഗിരി ആശ്രമം പാലക്കാട് സ്വാമി സ്നേഹത്മ ജ്ഞാന തപസ്വി  ക്ലാസ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഇൻസ്പെക്ടർ സുജിത് എം ആന്‍റി റാഗിംഗ് വിഷയത്തെ കുറിച്ച് വിഷയാവതരണം നടത്തി.

അസ്സി. എക്സൈസ് ഇൻസ്പെക്ടർ എം.എൻ സുരേഷ് ബാബു ലഹരി വിരുദ്ധ ബോബോധവത്ക്കരണ ക്ലാസും നടത്തി. ജനമൈത്രി ജില്ലാ അസ്സി. നോഡൽ ഓഫീസർ  എഎസ്ഐ ആറുമുഖൻ വി, ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റർ രാമദാസ് സി എൻ എന്നിവർ സംസാരിച്ചു.  

ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. സൂരജ് വി കെ സ്വാഗതവും വിദ്യാർത്ഥി പ്രതിനിഥി മഹാദ്രി നന്ദിയും പറഞ്ഞു.  വിമുക്തി കോ ഓഡിനേറ്റർ അഭിലാഷ്.കെ, ദൃശ്യ കെ എസ്, മറ്റ് അദ്ധ്യാപകരും, വിദ്യാർത്ഥികളും ബോധവത്ക്കരണ ക്ലാസ്സിൽ പങ്കെടുത്തു. 

Advertisment