New Update
/sathyam/media/media_files/RAeOJrF7hK2W7tzQTkEo.jpg)
പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിലെ ശുചിമുറി ഉടൻ പ്രവർത്തിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ സമരം ആഭാസമായി മാറിയെന്ന് നഗരസഭ ചെയർപേഴ്സൺ.
Advertisment
സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നടത്തി വന്നിരുന്ന ശുചിമുറി കരാറുകാരൻ ഇന്നലെ ഉപേക്ഷിച്ച സാഹചര്യത്തിൽ അടിയന്തര നടപടികൾ എടുക്കുവാൻ നഗരസഭ ചെയർപേഴ്സൺ ഉത്തരവിട്ടു.
ശുചിമുറി പൂട്ടിയതിന്റെ പേരിൽ പത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭ ചെയർപേഴ്സൻറെ ചെമ്പറിൽ അതിക്രമിച്ചു കയറി ചെയർപേഴ്സണോട് മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പ്രവർത്തിക്കുകയും ചയ്തതിനെതിരെ പോലീസിൽ പരാതി നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us