/sathyam/media/media_files/uSKojF8xCMgdOFnurCJD.jpg)
പാലക്കാട് ഫിലാറ്റലിക് ആൻ്റ് ന്യുമിസ്മാറ്റിക് ക്ലബ്ബ് പ്രസിഡന്‍റ് പി.തങ്കപ്പൻ, സെക്രട്ടറി കെ.എ.രാധാകൃഷ്ണൻ
പാലക്കാട്: പാലക്കാട് ഫിലാറ്റലിക് ആൻ്റ് ന്യുമിസ്‌മാറ്റിക് ക്ലബ്ബിന്റെ 31-ാം വാർഷികം ആഘോഷിച്ചു. മഞ്ചേരി ജില്ലാ സെഷൻസ് ജഡ്‌ജി തുഷാർ മുഖ്യാതിഥിയായി. ചരിത്രത്തിൻ്റേയും സംസ്‌കാരത്തിൻ്റെയും ശേഷിപ്പുകളായ സ്‌റ്റാമ്പുകളും നാണയങ്ങളും വരും തലമുറക്കായി കാത്തുസൂക്ഷിക്കുന്നതിൽ ഫിലാറ്റലിക് ക്ലബ്ബുകളുടെ പങ്ക് നിസ്തുലമാണെന്നും വിദ്യാർത്ഥികളും ചരിത്രാന്വേഷികളും ഫിലാറ്റലിക് ക്ലബ്ബുകളുടെ സേവനം വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നും വാർഷിക യോഗം അഭിപ്രായപ്പെട്ടു.
"പഴയ നാണയങ്ങൾ,കറൻസികൾ" വിഷയത്തിൽ കോയമ്പത്തൂർ ശെൽവരാജനും "പുരാവസ്‌തുക്കളുടെ സത്യാവസ്‌ഥകൾ" സംബന്ധിച്ച് ചാണയിൽ രാജഗോപാല്‍ പ്രഭാഷണം നടത്തി. പി.തങ്കപ്പൻ, കെ.എ.രാധാകൃഷ്ണൻ, തേങ്കുറുശ്ശി രഘുകുമാർ, വി.വിജയൻ എന്നിവര്‍ പ്രസംഗിച്ചു.
തുടർന്ന് സ്‌റ്റാമ്പ്, നാണയങ്ങൾ, പുരാവസ്‌തുക്കൾ എന്നിവയുടെ പ്രദർശനവും കൈമാറ്റവും നടന്നു. ഭാരവാഹികളായി പി.തങ്കപ്പൻ മാങ്കുറുശ്ശി (പ്രസിഡണ്ട്), കെ.എ. രാധാകൃഷ്ണൻ തേങ്കുറുശ്ശി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്‌ച പാലക്കാട് ഹോട്ടൽ കൈരളി ഹാളിൽ നടക്കുന്ന ക്ലബ്ബ് യോഗത്തിൽ സ്റ്റാമ്പ്, നാണയ, പുരാവസ്തു ശേഖരണത്തിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us