തച്ചമ്പാറ സിഎസ്എംഎ എൽപി സ്കൂളിലെ കുട്ടികൾ കർഷക ദിനം വിപുലമായി ആഘോഷിച്ചു

New Update
csma lp school onam

തച്ചമ്പാറ: പൂക്കളും പൂവിളികളുമായി ചിങ്ങ മാസത്തെ വരവേൽക്കാൻ സിഎസ്എംഎ എൽപി സ്കൂളിലെ കുട്ടികൾ നാട്ടിലെ ക്ഷീര കർഷകയായ ശാന്തയെ പൊന്നാടയണിയിച്ച് ആദരിച്ചു. ശാന്തയുടെ കാർഷിക ജീവിതത്തിലെ അനുഭവങ്ങൾ കുട്ടികളുമായി ചടങ്ങിൽ പങ്കു വെച്ചു. തുടർന്ന് കൃഷി പാട്ടുകളുമായി കുട്ടി കർഷകർ പാട വരമ്പിലൂടെ യാത്ര ചെയ്യുകയും കൃഷികളെ കുറിച്ച് അടുത്തറിയുകയും ചെയ്തു.

Advertisment

കാർഷിക മേഖലയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനും പുതു തലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി. അധ്യാപകരും പിടിഎ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment