മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് പി.പി സക്കീന അർഹയായി

New Update
pp sakeena award holder

പാലക്കാട്: മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് പി.പി സക്കീന അർഹയായി. മണ്ണാർക്കാട് വന വികസന ഏജൻസിക്ക് കീഴിൽ വരുന്ന അട്ടപ്പാടി മേഖലയിലെ ആദിവാസി ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വനാമൃതം, കതിർ ലൈബ്രറി, വിഡിവികെ, പിവിടിജി വിജിവികെ എന്നീ പദ്ധതികൾ നടപ്പിലാക്കുന്നതിലും വനം കുറ്റകൃത്യങ്ങളുടെ അന്വേഷണ മികവും വനസംരക്ഷണ പ്രവർത്തികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും പങ്കാളിത്ത വനപരിപാലന പ്രവർത്തികൾ നടപ്പിലാക്കിയതും പരിഗണിച്ചാണ് അവാര്‍ഡ്. 

Advertisment

മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ അട്ടപ്പാടി ഫോറസ്റ്റ് റെയിഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് സക്കീന. പാലക്കാട് കീഴൂർറോഡ് സ്വദേശിനിയാണ്. ഭർത്താവ് ഷബീർഅലി, അമ്മ ആയിഷ,അച്ഛൻ ഹംസ, മക്കൾ നബീല ഫാത്തിമ, നബ്ഹാൻ മുഹമ്മദ് അലി.

Advertisment