പുതുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണാ സമരം നടത്തി

New Update
puthussery mandalam congress committee

പുതുശ്ശേരി: പുതുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് മാലിന്യ നിക്ഷേപ കേന്ദ്രമല്ല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പ്രതിഷേധ ധർണാ സമരം നടത്തി. രണ്ടാം വാർഡിൽ വരുന്ന അജൈവ മാലിന്യ ഡമ്പിങ് യൂണിറ്റിനെതിരെയും പതിമൂന്നാം വാർഡിൽ വരുന്ന ജൈവ അജൈവ മാലിന്യ പ്ലാന്റിന്റെയും മൂന്നുമാസമായി അടച്ചിട്ടിരിക്കുന്ന കഞ്ചിക്കോട് വാതക ശ്മശാനത്തിനെതിരെയുമാണ് ധർണ് സമരം. 

Advertisment

പ്രതിഷേധ ധർണ ഡിസിസി പ്രസിഡൻറ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി സി. ജനറൽ സെക്രട്ടറി.സി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ എസ്.കെ. അനന്തകൃഷ്ണൻ, കളത്തിൽ കൃഷ്ണൻകുട്ടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം. രാധാകൃഷ്ണൻ, ഐഎൻടിയുസി നേതാക്കളായ എം. നടരാജൻ, എൻ. മുരളീധരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പാലാഴി ഉദയകുമാർ, പഞ്ചായത്ത് അംഗങ്ങളായ പി ബി ഗിരീഷ്, കൃഷ്ണനുണ്ണി, എസ് ഗീത, മിൻമിനി, രാജേശ്വരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എംഎച്ച് സലീന തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Advertisment