/sathyam/media/media_files/CUpAwqAaoL9hLHZjoR4s.jpg)
പട്ടഞ്ചേരി: മാലിന്യ മുക്തനവകേരളം 2023-24 വർഷത്തെ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ പട്ടഞ്ചേരി പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതിൻ്റെ പ്രഖ്യാപനവും ഹരിത കർമ്മ സേനയെ ആദരിക്കലും ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര നിർവഹിച്ചു.
ഹരിത കർമ്മ സേന പ്രവർത്തനത്തിൽ പട്ടഞ്ചേരി പഞ്ചായത്ത് ജില്ലയ്ക്ക് തന്നെ മാതൃകയും പ്രവർത്തനം ഏറെ അഭിമാനവുമാണെന്നും ഈ രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ മികച്ച പഞ്ചായത്താണ് പട്ടഞ്ചേരിയെന്നും ജില്ലാ കളക്ടർ പറഞ്ഞു.
മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഹരിത കർമ്മ സേന രാജ്യത്തിന് തന്നെ മാതൃക സൃഷ്ടിക്കുന്നുണ്ടെന്നും, മാലിന്യ മുക്ത നവകേരള പ്രവർത്തനങ്ങൾ മാറ്റം സൃഷ്ടിച്ചതായും, മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതു ജന പങ്കാളിത്യം അത്യാവശ്യമാണ്.
പ്രാദേശിക ടൂറിസം ഭംഗിക്ക് കോട്ടം വരാതെ കയ്യേറ്റം ഇല്ലാതെ വളർത്തിയെടുക്കാൻ പ്രാദേശിക സർക്കാറുകൾക്ക് കഴിയണമെന്നും താൻ ജനിക്കുന്നതിന് മുന്നേ, പഞ്ചായത്ത് അധ്യക്ഷനായി തുടർന്നു വരുന്ന പി.എസ്.ശിവദാസിൻ്റെ 37 വർഷത്തെ അനുഭവ സമ്പത്തും, ജീവനക്കാരുടെയും ഹരിത കർമ്മ സേന പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനവും ഏകോപനവുമാണ് ജില്ലയിൽ പഞ്ചായത്ത് ഒന്നാം സ്ഥാനത്ത് എത്തിയതെന്നും അവർ പറഞ്ഞു. പട്ടഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ പി.എസ്.ശിവദാസ് അധ്യക്ഷനായി.
100 ശതമാനം യുസർ ഫീ, മാലിന്യശേഖരണ പ്രവർത്തനം നടത്തി ജില്ലയിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം നേടാനിടയക്കിയ ഹരിത കർമ്മ സേനാംഗങ്ങളെ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര ആദരിച്ചു. 100 ശതമാനം നികുതി പിരിവ് കൈവരിച്ച ജീവനക്കാരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ എം.കെ.ഉഷ അനുമോദിച്ചു. വിഇഒ എം.സുമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഉപാധ്യക്ഷ അനില മുരളീധരൻ, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.നിസാർ, അംഗം സി.മധു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ഭുവന ദാസ്, വി.ഷൈലജ പ്രദീപ്, എസ്.സുകന്യ രാധാകൃഷ്ണൻ, അംഗങ്ങളായ ഗീത ദേവദാസ്, രജിത സുഭാഷ്, എസ്.ശെൽവൻ, ശോഭന ദാസൻ, സി.കണ്ടമുത്തൻ, സുഷമ മോഹൻ ദാസ്, കെ.ചെമ്പകം, ജി.സതീഷ് ചോഴിയക്കാട്, ഷഫാന ഷാജഹാൻ, സെക്രട്ടറി എം.എസ്.ബീന, ബിപിഒ ഷാജി ഡാനിയേൽ, ശുചിത്വമിഷൻ ആർപി രാമകൃഷ്ണൻ, ഹരിത കേരള മിഷൻ ആർ പി ആദർശ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.സേതുമാധവൻ, വ്യാപാരി വ്യവസായി പ്രതിനിധി കെ.കെ.ഷെരീഫ്, സികെസിഎൽ ജില്ലാ അസി.മനേജർ ശ്രീജിത്ത്, സി ഡി എസ് ചെയർപേഴ്സൺ സി.ശാന്തകുമാരി, അസി.സെക്രട്ടറി പി.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംയുക്ത പാടശേഖര സമിതിയും ഹരിത കർമ്മ സേനാംഗങ്ങളും സംഭാവന നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us