മണ്ണാര്‍ക്കാട് സിസിടിവി ഓഫാക്കി കവര്‍ച്ച; 400 കിലോ റബ്ബര്‍ ഷീറ്റും 200 കിലോ ഒട്ടുപാലും മോഷണം പോയി

തത്തേങ്ങലത്ത് ബെന്നി തോമസിന്‍റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം 400 കിലോ റബ്ബർ ഷീറ്റും 200 കിലോ ഒട്ടുപാലും മോഷണം പോയത്.

New Update
mannarkad theft attempt

മണ്ണാര്‍ക്കാട്: മണ്ണാർക്കാട് തെങ്കര തത്തേങ്ങലത്ത് സിസിടിവി ഓഫാക്കി റബ്ബർ ഷീറ്റ് മോഷണം. റബ്ബർ ഷീറ്റിനൊപ്പം ഒട്ടുപാലും നഷ്ടമായി. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. 

Advertisment

തത്തേങ്ങലത്ത് ബെന്നി തോമസിന്‍റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം 400 കിലോ റബ്ബർ ഷീറ്റും 200 കിലോ ഒട്ടുപാലും മോഷണം പോയത്.

തൊഴിലാളികള്‍ ഉച്ച ഭക്ഷണത്തിനായി പോയ സമയത്താണ് മോഷണം നടന്നത്. സിസിടിവി ഒരു മണിക്കൂർ ഓഫ് ചെയ്ത് വെച്ച ശേഷമായിരുന്നു മോഷണം. കഴിഞ്ഞ തവണ വിവിധ തോട്ടങ്ങളില്‍ നിന്ന് റബ്ബർ ഷീറ്റും ഒട്ടുപാലും മോഷണം പോയിരുന്നു.

കഴിഞ്ഞ മാസമാണ് തത്തേങ്ങലത്ത് കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടോർ, വീടിന്റെ ഗേറ്റ്, റബ്ബർഷീറ്റ്, ഒട്ടുപാല്‍, തേങ്ങ, വാഴക്കുല, കുളത്തില്‍ വളർത്തുന്ന മീനടക്കം പലവിധ സാധനങ്ങള്‍ മോഷണം പോയത്.

മണ്ണാർക്കാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കള്ളനെക്കുറിച്ച്‌ ഒരു സൂചന പോലും ലഭിച്ചില്ല. എത്രയും വേഗം കള്ളന്മാരെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisment