മലമ്പുഴ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിഎച്ച്എസ്‌സി വിഭാഗം എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച'ശലഭങ്ങൾ' സഹവാസ ക്യാമ്പ് സമാപിച്ചു

New Update
nss camp palakkad

മലമ്പുഴ: ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിഎച്ച്എസ്‌സി വിഭാഗം എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ്  'ശലഭങ്ങൾ' അവസാനിച്ചു.

Advertisment

എൻഎസ്എസ് ക്യാമ്പിലെ ഒന്നാം ദിനം രാവിലെ 9.00 മണിക്ക് സ്കൂൾ ഹെഡ് മിസ്‌ട്രസ് ഒ സ്വപ്നകുമാരി പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ കെ.സി ലേഖ  അധ്യക്ഷത വഹിച്ചു.  സ്കൂൾ  പ്രിൻസിപ്പാൾ ടി വിനീത   ഉദ്ഘാടനം നിർവഹിച്ചു. 

ക്യാമ്പ് പ്രൊജക്ടുകളായ 'സമം ശ്രേഷ്ഠം' 'വയനാട് ഒരുക്കം' എന്നിവ ക്യാമ്പിൽ നല്ല രീതിയിൽ നടന്നു. സമം ശ്രഷ്ട്ടം പ്രൊജക്റ്റ് ഭാഗമായ ജെൻഡർ പാർലമെൻറ് സ്കൂൾ കൗൺസിലർ സ്മിതയുടെ നേതൃത്വത്തിൽ നടന്നു. 

തുടർന്ന് വയനാട് ഒരുക്കം പ്രൊജക്റ്റ് ഭാഗമായി വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി സംസ്ഥാന എൻഎസ്എസ് സെൽ 150 വീടുകൾ വച്ചു നൽകുന്നതിനുള്ള വിഭവ സമാഹരണത്തിനായി   സ്കൂളിൽ തന്നെ അധ്യാപകർ തയ്യാറാക്കിയ പാൽപ്പായസം നാട്ടുകാർക്കായി വിൽപ്പന നടത്തി. 

ഉച്ചക്ക് ശേഷം മലമ്പുഴ ഫാന്റസി പാർക്കിന് സമീപത്തുള്ള കൃപാസദൻ വൃദ്ധമന്ദിരം വളണ്ടിയേഴ്സ് സന്ദർശിക്കുകയും അവിടെയുള്ള വൃദ്ധജനങ്ങൾക്കൊപ്പം അല്പസമയം ചിലവഴിക്കുകയും ചെയ്തു. 

തുടർന്ന് 7 മണിക്ക് മന്തക്കാട് ജംഗ്ഷനിൽ സമം ശ്രേഷ്ഠം പ്രൊജക്ടിന്റെ ഭാഗമായ സമത്വ ജ്വാല തെളിയിക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു. രണ്ടാം ദിവസം രാവിലെ യോഗയും പ്രഭാത സവാരിക്കു ശേഷം അവസാനിച്ചു.

Advertisment