കോട്ടോപ്പാടം പാലിയേറ്റീവ് ആൻ്റ് റിലീഫ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു

New Update
kottopadam paliative unit

കോട്ടോപ്പാടം പാലിയേറ്റീവ് റിലീഫ് ഫൗണ്ടേഷൻ വളണ്ടിയേഴ്സ് മീറ്റ് പൊതുവിദ്യാഭ്യാസ ജോയിൻ്റ് ഡയറക്ടർ എ.അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു

മണ്ണാർക്കാട്: കോട്ടോപ്പാടം പാലിയേറ്റീവ് ആൻ്റ് റിലീഫ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിൽ  ആരംഭിക്കുന്ന പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ഭാഗമായി വളണ്ടിയേഴ്സ് മീറ്റും  പരിശീലനവും നടത്തി.

Advertisment

പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ഫൗണ്ടേഷൻ പ്രസിഡണ്ട് അസീസ് കോട്ടോപ്പാടം അധ്യക്ഷനായി.എടത്തനാട്ടുകര പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹികളായ റഷീദ് ചതുരാല,ജസീർ,സി.സിദ്ദീഖ് പരിശീലനത്തിന് നേതൃത്വം നൽകി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശി ഭീമനാട്,വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളെ  പ്രതിനിധീകരിച്ച് സി. രാജൻ വലിയപാറ, ഷംസുദ്ദീൻ തിരുവഴാംകുന്ന്, പി.പി.മുസ്തഫ, അസീസ് മാമ്പറ്റ, നൗഫൽ താളിയിൽ, ഉമ്മർ ഒറ്റകത്ത്, കെ. സാജിദ് ബാവ, വി. സുരേഷ് കുമാർ, ഹമീദ് കൊമ്പത്ത്, അനീഷ് ഭീമനാട്, സാലി വളപ്പിൽ, കെ.ടി.ഷംസുദ്ദീൻ, പി.ശങ്കരനാരായണൻ, ഗ്രാമപഞ്ചായത്തംഗം കെ.ടി. അബ്ദുള്ള, എൻ.അയമുട്ടി ഹാജി, മാനു തങ്ങൾ, മുനീർ താളിയിൽ, കെ.ടി. അബ്ദുൽസലാം, കെ.ഷറഫുദ്ദീൻ എന്നിവര്‍ സംസാരിച്ചു.

ജനറൽ സെക്രട്ടറി മുഹമ്മദലി അക്കര സ്വാഗതവും ടി.കെ. ഇബ്രാഹിം ഹാജി നന്ദിയും പറഞ്ഞു. വളണ്ടിയർ ക്യാപ്റ്റൻ എൻ.ഒ.ഷംസുദ്ദീൻ, ഒ.പി.മൂസ, പി.നാസർ, എൻ.ഷാഫി, കെ.പി.ഉമ്മർ, എ.ഇസ്മയിൽ, എൻ.സലീം, സി.പി.ഇഖ്ബാൽ, ഒ.മുഹമ്മദാലി എന്നിവര്‍ നേതൃത്വം നൽകി. കോട്ടോപ്പാടം പാലിയേറ്റീവ് ഫൗണ്ടേഷൻ്റെ കീഴിൽ സെപ്റ്റംബർ എട്ട് മുതൽ കിടപ്പ് രോഗികൾക്കായി ഹോം കെയർ സേവനങ്ങൾ തുടങ്ങാൻ തീരുമാനിച്ചു.

Advertisment