ജെഎം മില്ലറ്റ് ക്ലൗഡ് കിച്ചൻ ഒലവക്കോട് പ്രവർത്തനം ആരംഭിച്ചു

New Update
jm millets

ഒലവക്കോട്: പോഷക മൂല്യമുള്ള ചെറു ധന്യങ്ങളുടെ ഭക്ഷണ പതാർത്ഥങ്ങളുടെ കലവറയൊരുക്കി പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ മുണ്ടൂർ പൊരിയാനി പെട്രോൾ പമ്പിന് എതിർ വശം വിവിഡ് ബിൽഡിങ്ങിൽ ക്ലൗഡ് കിച്ചൻ പ്രവർത്തനം ആരംഭിച്ചു. മുണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.സജിത ഉദ്ഘാടനം ചെയതു.

Advertisment

യുവ ക്ഷേത്ര കോളേജ് മുൻ ഡയറക്ടറും പാലക്കയം പള്ളി വികാരിയുമായ ഫാ: ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ആർ ശിർവാദകർമ്മം നിർവ്വഹിച്ചു. മുണ്ടൂർ സെന്റൽ ഫോൻസപള്ളി വികാരി ഫാ: അജി ഐക്കര സഹകാർമ്മീകനായി. ആദ്ധ്യാത്മീകാചാര്യന്മാർ, പൊതുപ്രവർത്തകർ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, ജീവകാരുണ്യ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

jm millets-2

ഈ വഴി യാത്ര ചെയ്യുന്നവർക്ക് ചെറു ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ പുട്ട്, ദോശ, ചപ്പാത്തി, ന്യൂഡിൽസ്, ഇഡലി തുടങ്ങിയ ഭക്ഷണങ്ങൾ വാങ്ങാവുന്നതാണെന്നും ഭക്ഷണ പതാർത്ഥങ്ങൾ ഉണ്ടാക്കാനുള്ള വസ്തുക്കൾ ഇവടെനിന്ന് വാങ്ങുകയും അവശ്യമെങ്കിൽ ഭക്ഷണ പതാർത്ഥങ്ങൾ ഉണ്ടാക്കാനുള്ള ട്രെയിനിങ്ങും നൽകുന്നതാണെന്നും സ്ഥാപന ഉടമ പോൾ ജെയിംസ് പറഞ്ഞു.

മില്ലറ്റിനെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനായി യുവ ക്ഷേത്ര കോളേജ്, അഞ്ച് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ ജെ.എം. ട്രേഡേഴ്സ് യുവ ക്ഷേത്ര കോളേജിൽ സെമിനാർ നടത്തിയിരുന്നു. സെമിനാറിൽ നിന്നും ഉരുതിരിഞ്ഞു വന്ന ആശയമായിരുന്നു ക്ലൗഡ് കിച്ചൻ എന്നത് എന്ന് പോൾ ജെയിംസ് പറഞ്ഞു.

Advertisment