വിവിധ ആവശ്യങ്ങല്‍ ഉന്നയിച്ച് മലമ്പുഴ ഉദ്യാനത്തിലെ എച്ച്ആർ തൊഴിലാളികൾ ഉദ്യാന കവാടം ഉപരോധിച്ചു

New Update
hr labours protest

മലമ്പുഴ: എഴുപതു വയസ്സു വരെ ജോലി ചെയ്യാമെന്നിരിക്കെ അറുപത് വയസ്സു കഴിഞ്ഞവരെ പിരിച്ചു വിടുന്ന നടപടിക്കെതിരേയും, ഇഎസ്ഐ, പിഎഫ്, അരിയേഴ്സ് നൽകാതിരിക്കുകയും ചെയ്യുന്ന നടപടിക്കെതിരെ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഉദ്യാന കവാടം ഉപരോധിച്ചു.

Advertisment

hr workers protest

കാർ പാർക്കിൽ നിന്നും ജാഥയായ് വന്ന് കവാടത്തിനു മുന്നിൽ നടത്തിയ ഉപരോധ സമരം യുഡിഎഫ് ചെയർമാൻ കെ. കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷിജു അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ്റ്റ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട്, ബ്ലോക്ക് പ്രസിഡന്റ് പി.കെ.വാസു, മുൻ ബ്ലോക്ക് പ്രസിഡന്റ് എം.ബി.രാധാകൃഷ്ണൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് കെ.സി. ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷിജുമോൻ, കെ.കെ. വേലായുധൻ, എ. ഉണ്ണികൃഷ്ണൻ, വിജയൻ, രാജൻ, നാച്ചി മുത്തു തുടങ്ങിയവർ പ്രസംഗിച്ചു.

അധികൃതർ എത്തി ചർച്ച നടത്താതെ പിരിഞ്ഞു പോകില്ലെന്നു പറഞ്ഞ് സ്ത്രീകളടക്കമുള്ള തൊഴിലാളികൾ കവാടത്തിനു മുമ്പിൽ കുത്തിയിരുന്നു. പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി. ഉദ്യാനത്തിൽ പ്രവേശിക്കാനാവാതെ ഒട്ടേറെ വിനോദ സഞ്ചാരികൾ കവാടത്തിനു മുന്നിൽ കാത്തു നിന്നു.

Advertisment