മലമ്പുഴ: ത്ധാര്‍ഖണ്ഡില്‍ നടന്ന ഓൾ ഇന്ത്യ നവോദയ അത്‌ലറ്റിക്ക് മീറ്റിൽ ഉജ്ജല വിജയം നേടി മലമ്പുഴ നവോദയ വിദ്യാലയം. റിലേ അഞ്ചും വ്യക്തിഗത ഇനങ്ങളിൽ പതിനൊന്നും ഗോൾഡ് മെഡൽ, അഞ്ച് സിൽവർ, രണ്ടു വെങ്കലം, എന്നിവ കരസ്ഥമാക്കി ഓവർ ഓൾ ചാമ്പ്യൻമാരായി ഉജ്ജല വിജയം നേടി.
/sathyam/media/media_files/jdBaxBjmbLnPgvNKFlRh.jpg)
തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ധൻ ബാദ് - ആലപ്പി എക്സ്എസ്സിൽ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ കായിക താരങ്ങൾക്കും കായിക അദ്ധ്യാപകൻ സന്തോഷ് കുമാനും സ്കൂൾ പിടി എ ഭാരവാഹികളും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നൽകി.
പ്രിൻസിപ്പാൾ സി.വി പ്രമീള, എ. ജോസഫ്, മഞ്ചുനാഥ്, രവി, രഞ്ജിത, രക്ഷിതാക്കളായ എം.ജയരാമൻ, വിനോദ് കുമാർ, പി. പ്രിൻസി, എ.എ ജിബു, സജിത എസ്.കെ നായർ, കാഞ്ചന തുടങ്ങിയവർ ചേർന്നാണ് ബൊക്കയും മാലയും നൽകി സ്വീകരിച്ചത്. പതിമൂന്ന് വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.