Advertisment

വയനാടിനായി അകത്തേത്തറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ഫെസ്റ്റ് നടത്തി

author-image
ജോസ് ചാലക്കൽ
New Update
biriyani challenge-2

അകത്തേത്തറ: വയനാട്ടിലെ ദുരിത ബാധിതർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകളുടെ ധന സമാഹരണത്തിന്റെ ഭാഗമായി അകത്തേത്തറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ഫെസ്റ്റ് നടത്തി. അകത്തേത്തറയിലെ പ്രദേശവാസികളാണ് ഫണ്ട് സമാഹരിക്കാൻ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒത്തുകൂടിയത്. 

Advertisment

biriyani challenge-3

യൂത്ത് കോൺഗ്രസ് അകത്തേത്തറ മണ്ഡലം പ്രസിഡന്റ് ഇ. നിതീഷ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സിറാജുദീൻ, നിതീഷ്. ജി, യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വന്ദന, അകത്തേത്തറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.കൃഷ്ണകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ്‌ സുരേഷ് കുമാർ, മുൻ മണ്ഡലം പ്രസിഡന്റുമാരായ ഡി. ശ്രീകുമാർ, ഗോപിനാഥൻ നായർ, അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഇ. അശോക് കുമാർ, ബാങ്ക് ഡയറക്ടർമാർ, രാജീവ്‌ ഗാന്ധി മൾട്ടി പർപസ് സൊസൈറ്റി പ്രസിഡന്റ്‌ ടി.പി. ഉമ്മൻ, ടി.എം.രാജേന്ദ്രൻ, മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ, കോൺഗ്രസ്സ് പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വംനല്കി. പരിപാടിയിൽ സഹകരിച്ച അകത്തേത്തറയിലെ എല്ലാവരോടും യൂത്ത് കോൺഗ്രസ് നന്ദി അറിയിച്ചു.

Advertisment