Advertisment

ജി സ്കോർ സംവിധാനം നടപ്പിലാക്കൽ സുതാര്യത ഉറപ്പുവരുത്തുക: ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ (ഐഎന്‍ടിയുസി)

author-image
ജോസ് ചാലക്കൽ
New Update
intuc palakkad

പാലക്കാട്: ബീവറേജസ് കോർപ്പറേഷനിലെ ജീവനക്കാരുടെ കാര്യക്ഷമതയും സേവനവും പരിശോധിക്കുന്നതിനും ഉറപ്പ് വരുത്തുന്നതിനുമായി ജി സ്കോർ സംവിധാനം നടപ്പിൽ വരുത്തുമ്പോൾ അതിൽ മേൽ ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാവാൻ സാധ്യതയുള്ള അപകടകെണി കൂടി കാണേണ്ടതുണ്ട്. 

Advertisment

നിലവിൽ ജി സ്കോർ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ഇതര സർക്കാർ മേഖലകളിൽ മേലുദ്യോഗസ്ഥന്റെ വ്യക്തിഗത താൽപര്യത്തിന് നിലകൊള്ളാത്തതിന്‍റെ പേരിൽ  സർവീസ് കാലയളവിനെ മുഴുവൻ ബാധിക്കുന്ന രീതിയിൽ വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് ജീവനക്കാർ നേരിട്ട് വരുന്നതെന്നും പ്രത്യേകിച്ച് സ്ത്രീ ജീവനക്കാർ നേരിടേണ്ടിവരുന്ന ലൈംഗീക ചൂഷണമുൾപ്പടെയുള്ള ദുരനുഭവങ്ങളും നിരവധിയാണ്.  

കെ. എസ്. ബി. സി യിൽ വലിയൊരു ശതമാനം ഉദ്യോഗസ്ഥർ  ഭരണകക്ഷിയിൽ സംഘടനയിൽ പെട്ടവരായതുകൊണ്ട് ഏതെങ്കിലും ഒരു വിഷയത്തിൽ ജീവനക്കാരന് നേരെ കുറ്റം ചാർത്തപെടുകയോ  ആരോപണം ഉന്നയിക്കുകയോ ഉണ്ടായാൽ ഭരണകക്ഷി സംഘടനകളിൽ അംഗങ്ങളായവർക്കൊരു നീതിയും പ്രതിപക്ഷ സംഘടനയിൽ പെട്ടവർക്ക് മറ്റൊരു നീതി എന്നതാണ് തൽസ്ഥിതി എന്നിരിക്കെ  ജി സ്കോർ സംവിധാനം കെ. എസ്. ബി. സി യിൽ  ഏർപ്പെടുത്തുന്നത് ഏറെ ഭീതിയോടെയാണ് ജീവനക്കാർ കാണുന്നതെന്നത്. 

ഇത് മനസ്സിലാക്കി തീർത്തും സുതാര്യമായ രീതിയിൽ നടപ്പിൽ വരുത്തുന്നതിന് മാനേജ്മെന്റ് തയ്യാറാവണമെന്ന് ബെവ്‌കോ എംപ്ലോയിസ് അസോസിയേഷൻ (ഐഎന്‍ടിയുസി) ജില്ലാ ഭാര വാഹിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി സജീവൻ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. 

ജീവനക്കാരുടെ  അടിയന്തര ആവശ്യങ്ങൾ  ചർച്ചചെയ്യുന്നതിന് മുൻകാലങ്ങളിൽ എന്നതുപോലെ അംഗീകൃത  സംഘടനകളെ വിളിച്ചുചേർത്ത്  കൃത്യമായ ഇടവേളകളിൽ മാനേജ്മെന്റ് തലത്തിലും സർക്കാർ തലത്തിലും ആവശ്യമായ ചർച്ചകൾ നടത്തുന്നതിന് മാനേജ്മെന്റ് തയ്യാറാവുക. 

പി. എസ് സി വഴി നിയമനോത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനായി വരുന്ന ഉദ്യോഗാർത്ഥികളുടെ രാഷ്ട്രീയം ചോദിച്ചറിയുകയും കഴിഞ്ഞകാല പൊതു തിരഞ്ഞെടുപ്പുകളിൽ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് വോട്ട് രേഖപ്പെടുത്തിയത് എന്ന് ചോദ്യം ചെയ്തുകൊണ്ടുള്ള സി. ഐ. ടി.യു സംഘടനിയിൽ ഭീഷണിപ്പെടുത്തി അംഗത്വമെടുപ്പിക്കുന്ന ഹെഡ് ഓഫീസ് ആസ്ഥാനത്തെ ഉദ്യോഗതല ഇടപെടൽ അവസാനിപ്പിക്കുക, ഓണം നാളുകളിൽ ചില്ലറ വില്പനശാലകളിൽ ഉണ്ടാവാൻ സാധ്യതയുള്ള തിരക്ക് പരിഗണിച്ച് ആവശ്യമുള്ള വില്പനശാലകളിലേക്ക് രണ്ടാഴ്ചത്തേക്ക്  താത്ക്കാലിക അടിസ്ഥാനത്തിൽ  ജീവനക്കാരെ നിയമിക്കുന്ന മുൻകാല നടപടി തുടർന്നും അവലംബിക്കുക, ആശ്രിത നിയമനം നൽകുന്നതിലെ  കാലതാമസം ഒഴിവാക്കുക. ചാരായ തൊഴിലാളികളുടെ ആശ്രിത നിയമന പദ്ധതി പ്രകാരം നിയമനം ലഭിച്ച ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്നതും അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ  അംഗങ്ങളായ ജീവനക്കാർക്ക്  ഹൈക്കോടതി വിധി നടപ്പിലാക്കി  സേവന വേതന വ്യവസ്ഥകൾ അനുവദിച്ചു നൽകുക എന്നീ ആവശ്യങ്ങളും യോഗം ആവശ്യപ്പെട്ടു. 

ജില്ലാ പ്രസിഡന്റ്  തൃപ്പാളൂർ ശശിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ജില്ലാ സെക്രട്ടറി  കൊടുമ്പ് മോഹനൻ സ്വാഗത ആശംസിച്ചു. 

യോഗത്തിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ എസ്. സൂര്യപ്രകാശ്, എസ്. ഹക്കീം, മറ്റു ജില്ലാ സംസ്ഥാന ഭാരവാഹികളായ ജിതേഷ്. കെ, എം. പ്രകാശ്, പി. എ.ബഷീർ  സുധീഷ്. എം.സുഭാഷ് മേനോൻപാറ,  എം. ആർ. രതീഷ്, പി മണികണ്ഠൻ എന്നിവർ പങ്കെടുത്ത സംസാരിച്ചു.

Advertisment