പാലക്കാട്: ആരോഗ്യ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ ഏറ്റവും ദീർഘവീക്ഷണമുള്ള പദ്ധതിയായ ബൾക്ക് ഡ്രഗ്ഗ് പാർക്ക് പാലക്കാട് അനുവദിക്കണം എന്ന് സോഷ്യലിസ്റ്റ് ജനത ദൾ ആവശ്യപ്പെട്ടു.
പാലക്കാടിന്റെ വികസനം ചർച്ച ചെയ്യാൻ ഒരുക്കിയ 'മൊമെന്റ്സ് വിത്ത് നദ്ദാജി' എന്ന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ - രാസവള വകുപ്പ് മന്ത്രി ജെ.പി. നദ്ദക്ക് സോഷ്യലിസ്റ്റ് ജനത ദൾ പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്രീനിവാസൻ കുറുപ്പത്ത് നിവേദനം സമർപ്പിച്ചത്.
മരുന്ന് നിർമ്മാണത്തിന് ആവശ്യമായ ചേരുവകളുടെ നിർമ്മാണവും വിതരണവും നടത്തുന്ന ആരോഗ്യ മേഖലയിലെ കേന്ദ്ര സർക്കാർ പദ്ധതിയായ ബൾക്ക് ഡ്രഗ്ഗ് പാർക്ക് ഇതുവരെ അനുവദിച്ചത് വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ്.
കേരളത്തിൽ പാലക്കാട് ജില്ലയിൽ ഒരു ബൾക്ക് ഡ്രഗ്ഗ് പാർക്ക് എന്ന കേന്ദ്ര പദ്ധതി നടപ്പിലാക്കിയാൽ ഇന്ത്യയുടെ ആരോഗ്യ മേഖലയിലെ വികസന ചരിത്രത്തിൽ പാലക്കാട് ജില്ല എന്നും തിളങ്ങിനിൽക്കും.