മലമ്പുഴ: സഹജീവികളോടുള്ള സ്നേഹവും കാരുണ്യവുമായ് മലമ്പുഴയിലെ സിഐടിയു മത്സ്യ തൊഴിലാളികൾ. വയനാട്ടിന്കൈ താങ്ങാവാൻ ഇവർകൈകോർത്ത് ബിരിയാണി ചലഞ്ച് നടത്തി രണ്ടര ലക്ഷം രൂപ സമാഹരിച്ച് നൽകുകയാണ് ലക്ഷ്യം.
/sathyam/media/media_files/ApwGNHAnEI1rTlghH45N.jpg)
ഇതിനായി രണ്ടായിരത്തി അഞ്ഞൂറു ബിരിയാണിയാണ് ഉണ്ടാക്കി വിതരണം ചെയ്യുന്നത്. ആയിരം രൂപ വീതം അമ്പത്തിയഞ്ച് തൊഴിലാളികൾ നൽകിയാണ് ബിരിയാണിക്കു വേണ്ട വസ്തുക്കൾ വാങ്ങിയത്.
ഈ തുക തിരികെ വാങ്ങുന്നുമില്ല. സിഐടിയു മലമ്പുഴ മത്സ്യതൊഴിലാളി യൂണിയൻ സെക്രട്ടറി ആർ.സുരേഷ്, ജില്ലാ പ്രസിഡന്റ് സുൾഫിക്കർ അലി, ജില്ലാ സെക്രട്ടറി സെമീർ ഖാൻ, ജില്ലാ കമ്മിറ്റിയംഗം എം.അബ്ദുൾ നാസർ, മലമ്പുഴ മത്സ്യ തൊഴിലാളി യൂണിയൻ പ്രസിഡന്റ് പ്രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. മലമ്പുഴ എസ്പി ലൈനിലെ മുസ്തഫയാണ് പ്രധാന പാചകക്കാരൻ.