മണ്ണാർക്കാട്: "അധ്യാപകൻ മാർഗദർശിയും സുഹൃത്തും" എന്ന സന്ദേശവുമായി കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലയിൽ ദേശീയ അധ്യാപക ദിനാഘോഷവും സ്നേഹാദരവും നടത്തി. ജില്ലാതല ഉദ്ഘാടനം എടത്തനാട്ടുകരയിൽ കെ.എസ്.ടി.യു സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി സിദ്ദീഖ് പാറോക്കോട് ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡണ്ട് സലീം നാലകത്ത് അധ്യക്ഷനായി. ആദ്യകാല നേതാവും മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി.ടി.ഹംസ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.
മുൻ സംസ്ഥാന,ജില്ലാ ഭാരവാഹികളായ ഹമീദ് കൊമ്പത്ത്,അബൂബക്കർ കാപ്പുങ്ങൽ, റഷീദ് ചതുരാല എന്നിവർ പൂർവ്വ സ്മരണകൾ ഉണർത്തി. സംസ്ഥാന സെക്രട്ടറി ഇ.ആർ.അലി, സെക്രട്ടറിയേറ്റംഗങ്ങളായ സി.എച്ച്. സുൽഫിക്കറലി, കെ.എ.മനാഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി.ഷാനവാസ്, പി.അൻവർ സാദത്ത്, കെ. യൂനുസ് സലീം, കെ.ടി. ജഫീർ, സി.മുഹമ്മദലി, കെ.ടി.ഫാത്തിമ സുഹ്റ, പി.മുഹമ്മദ് മുസ്തഫ, പി.ഷാനിർ പ്രസംഗിച്ചു. ഉപജില്ലാ ജനറൽ സെക്രട്ടറി ടി.പി.മൻസൂർ സ്വാഗതവും ട്രഷറർ പി.കെ.നൗഷാദ് നന്ദിയും പറഞ്ഞു.