വണ്ടിത്താവളം: തൻ്റെ മന്ത്രി സ്ഥാനം സംരക്ഷിക്കാൻ കെ.കൃഷ്ണൻകുട്ടി രക്തസാക്ഷി കുടുംബത്തെ വഞ്ചിച്ചതായി കെ.പി.സി.സി മുൻ പ്രസിഡൻ്റ് കെ.മുരളീധരൻ. അക്രമ - ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരെ ഡി.സി.സി വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനതാദൾ പ്രവർത്തകനായിരുന്ന വണ്ടിത്താവളം ശിവൻ കൊലക്കേസിലെ പ്രതികളെ തെളിവിൻ്റെ അഭാവത്തിൽ കോടതി വെറുതെ വിട്ട പശ്ചാത്തലത്തിലാണ് ഉപവാസ സമരം നടത്തിയത്. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള സി.പി.എം.കാരായ പ്രതികളെ രക്ഷിക്കാൻ ജനതാദൾ നേതൃത്വം വഴങ്ങി കൊടുത്തു.
സാക്ഷികളെ സി.പി.എം. നേതാക്കൾ പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൂറുമാറ്റുമ്പോൾ കൃഷ്ണൻകുട്ടി മൂകസാക്ഷിയായി നിന്നു. പാർട്ടി പ്രവർത്തകരുടെ ജീവന് അൽപ്പമെങ്കിലും വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഈ കേസിൽ കൃഷ്ണൻകുട്ടി ഹൈക്കോടതിയിൽ അപ്പീലിനു പോകണം.
തൻ്റെ പാർട്ടിക്കു വേണ്ടി രക്ത സാക്ഷിയായ ശിവൻ്റെ കുടുംബത്തിനൊപ്പം നിന്നാൽ പിണാറായി മന്ത്രി സഭയിൽ നിന്നും തന്നെ പുറത്താക്കുമെന്ന ഭയം കൃഷ്ണൻകുട്ടിയ്ക്കുണ്ട്. ദേശീയ തലത്തിൽ ബി.ജെ.പിക്കും കേരളത്തിൽ സി.പി.എമ്മിനും ഒപ്പം നിൽക്കുന്ന ജനതാദളിൻ്റെ അംഗത്തെ പുറത്താക്കാൻ ഇതിൽപ്പരം കാരണം വേറെ വേണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക് പ്രസിഡൻ്റ് കെ.മധു അധ്യക്ഷനായി. ഡി.സി.സി.പ്രസിഡൻ്റ് എ.തങ്കപ്പൻ, മുൻ എം എൽ എ കെ. അച്യുതൻ, മുൻ ഡി സി സി പ്രസിരണ്ട് സി.വി ബാലചന്ദ്രൻ, ഡിസിസി ഭാരവാഹികളായ വി. കെ.ശ്രീകൃഷണൻ, പത്മ ഗിരീശൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി എസ് ശിവദാസ്, കെ എസ്. സക്കീർ ഹുസൈൻ, കർഷകർ കോൺഗ്രസ് സംസ്ഥന സെക്ട്ടറി ശിവരാജൻ, ദളിത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നാരായണ സ്വാമി, യൂത്ത് കോൺഗ്രസ് സംസ്ഥാനജനറൽ സെകടറിമാരായ പ്രതീഷ് മാധവൻ, ഷഫിക്ക് അത്തിക്കോട്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ പങ്കജാക്ഷൻ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി എ ഷഫിക്ക്, ജവഹർ ബാല മഞ്ച് ജില്ല ചെയർമാൻ ശ്രീനാഥ്, യുത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ സാജൻ, മുൻ ഡിസിസി ഭാരവാഹികളായ എ ഭവദാസ്, കെ എ അബാസ്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ ഗോപാലസ്വാമി, യൂത്ത് കോൺഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സുനിൽ സി.സി,തുടങ്ങിയവർ സംസാരിച്ചു.