Advertisment

മലമ്പുഴ കെഎസ്ഇബി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

author-image
ജോസ് ചാലക്കൽ
New Update
kseb new building

കെഎസ്ഇബി മലമ്പുഴ ഇലക്ടിക്കല്‍ സെക്ഷന്‍ കാര്യാലയത്തിന്‍റെ പുതിയ ഓഫീസ് കെട്ടിടം

പാലക്കാട്: മലമ്പുഴ ഇലക്ട്രികൽ സെക്ഷനിലെ ക്യാഷ് കൗണ്ടറിൻ്റെ പ്രവർത്തനം ശനിയാഴ്ച തടസ്സപ്പെടും. കെഎസ്ഇബി മലമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ കാര്യാലയം സെപ്റ്റംബര്‍ 9 മുതൽ മലമ്പുഴ ഡാം ഭാഗത്ത് കെടിഡിസിക്ക് സമീപമുള്ള കെഎസ്ഇബി ഇൻസ്പെക്ഷൻ ബംഗ്ലാവിനോട് ചേർന്നുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് പ്രവര്‍ത്തനം തടസപ്പെടുന്നത്. 

Advertisment

ക്യാഷ് കൗണ്ടര്‍ മാറ്റുന്നതിന്‍റെ ഭാഗമായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാൽ നാളെ സെക്ഷനിലെ കൗണ്ടറിൻ്റെ പ്രവർത്തനം തടസ്സമുണ്ടായേക്കാം എന്നും ആ സാഹചര്യത്തിൽ തുക അടയ്ക്കുന്നതിന് സമീപ പ്രദേശത്തെ സെക്ഷൻ ഓഫീസുകളെ സമീപിച്ച് ഉപയോക്താകൾ സഹകരിക്കണമെന്നും കൽപ്പാത്തി സബ്ബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യുട്ടിവ്എഞ്ചിനീയർ ശെൽവരാജ്. വി. അറിയിച്ചു.

Advertisment