Advertisment

പാലക്കാട് രൂപത ജൂബിലി ആഘോഷവും മേജർ ആർച്ച് മെത്രാപോലിത്ത മാർ റാഫേൽ തട്ടിലിന് സ്വീകരണവും നാളെ

author-image
ജോസ് ചാലക്കൽ
New Update
palakkad roopatha joobili celebration

പാലക്കാട്: പാലക്കാട് രൂപത സുവർണ്ണജൂബിലി ആഘോഷവും മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപോലിത്തായ്ക്കുള്ള സ്വീകരണവും നാളെ ചക്കാന്തറ സെന്റ് റാഫേൽ കത്തിഡ്രലിൽനടക്കും. സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിരവധി സാമുദായിക സാമൂഹിക ക്ഷേമ പദ്ധതികൾക്ക് രൂപം നൽകിയതായും മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

സുവർണ്ണജൂബിലി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഒരു വർഷം മുമ്പു തന്നെ ആരംഭിച്ചു. ഇടവകക്ക് കീഴിലെ 11 ഫെറോനകളെയും 14250 വീടുകളെയും വിശ്വാസികളെയും സഭാസ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

നിലവിൽ സഭ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതൽ  സാമുദായിക സാമൂഹിക ക്ഷേമ പദ്ധതികൾ ആരംഭിക്കും. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും തൊഴിലും ഉറപ്പ് വരുത്ത പദ്ധതികൾ കൂടുതൽ ആരംഭിക്കും.

സർക്കാറിൽ നിന്ന് ലഭിക്കുന്നതും ലഭിക്കേണ്ടതുമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന ക്ഷേമകേന്ദ്രം ശക്തിപ്പെടുത്തുന്നതിന്നൊപ്പം നിയമ സഹായവും ലഭ്യമാക്കും. കാർഷിക മേഖലിയിലുൾപ്പടെ ഇടപെടുന്ന പിപ്പിൾസ് സർവ്വീസ് സൊസൈറ്റിയുടെ പ്രവർത്തനം വിപുലികരിക്കും.

സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി 50 വീടുകൾ നിർമ്മിച്ചു നൽകുന്ന പ്രവർത്തി പുരോഗമിക്കുകയാണ്. വയനാട് ദുരിതാശ്വാസ നിധി സുവർണ്ണജൂബിലി ആഘോഷത്തിൽ കൈമാറും.

സുവർണ്ണജൂബിലി ആഘോഷത്തിൽ സഭാ നാഥൻമാർ , രാഷ്ട്രീയ സാംസ്കാരിക പ്രവർതകരും സഭാവിശ്വാസികളും പകെടുക്കുമെന്നും മാർ പീറ്റർ കൊച്ചുപുരക്കൽ പറഞ്ഞു. വികാരി ജനറൽ മോൺസിഞ്ഞോർജിജൊ ചാലക്കൽ, പിആര്‍ഒ ഫാദർ ജോബി കൊച്ചപ്പിള്ളി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment