മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.കെ ശ്രീകണ്ഠന്‍ എംപിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം

New Update
vk sreekandan janasambarka paripadi

മലമ്പുഴ: പാലക്കാട് ലോകസഭ നിയോജക മണ്ഡലം എംപി വി.കെ ശ്രീകണ്ഠന്റെ ജനസമ്പർക്ക പരിപാടി തുടങ്ങി. മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി രാവിലെ 10 മണിയോടെ ആനക്കല്ലിൽ നിന്ന് ആരംഭിച്ചു.

Advertisment

പ്രവർത്തകരെയും പൊതുജനങ്ങളെയും കണ്ട് പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയാണ് ലക്ഷ്യം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ.വാസു, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ. കോയക്കുട്ടി, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ. ശിവരാജേഷ്, മുൻ ബ്ലോക്ക് പ്രസിഡന്റ് എം. ബി.രാധാകൃഷ്ണൻ, മലമ്പുഴ മണ്ഡലം പ്രസിഡന്റ് എ. ഷിജു. അകത്തേത്തറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ, മഹിള കോൺഗ്രസിന്റെയും, യൂത്ത് കോൺഗ്രസിന്റെയും നേതാക്കന്മാർ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് 1600 കോടി രൂപയുടെ സ്ഥലമെടുപ്പ് പൂർത്തിയായതായി എംപി അറിയിച്ചു. കഞ്ചിക്കോട് പുതുശ്ശേരിയിൽ ദേശീയ വ്യവസായ നാഴിക്ക് 3800കോടി രൂപയുടെ അന്തിമ അനുമതി ലഭിച്ചു. പാലക്കാട് റെയിൽവെ പിറ്റ് ലൈൻ നിർമ്മാണം 47 കോടി രൂപ ചിലവിൽ 2025 ഏപ്രിലിൽ പൂർത്തിയാകും. ഇതോടെ പുതിയതായി ഒരു ഡസൻ ട്രെയിനുകൾ ആരംഭിക്കാനാകും.

72 കോടിയുടെ ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തിയായി. 3 ചാനൽ ഉള്ള എഫ്.എം. സ്റ്റേഷൻ പാലക്കാടിന് അനുമതിയായി. മലമ്പുഴയിലെ കർഷകർക്ക് കാട്ടാനകളിൽ നിന്നുള്ള സംരക്ഷണത്തിനായി ലോക് സഭയിൽ ശബ്ദം ഉയർത്തുമെന്നും എംപി കൂട്ടി ചേർത്തു.

Advertisment