/sathyam/media/media_files/CfAjFz1wEzIec7S3T3JH.jpg)
പുതുനഗരം: പുതുനഗരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പുതുമ കൃഷി കൂട്ടം ഉൽപ്പാദിപ്പിച്ച ചെണ്ടുമല്ലി വിളവെടുപ്പ് ഉത്സവം നടത്തി. ചെണ്ടുമല്ലി വിളവെടുപ്പ് ഉത്സവം പുതുനഗരം പഞ്ചായത്ത് പ്രസിഡണ്ട് സുധീര ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.
പുതുമ കൃഷിക്കൂട്ടം പാട്ടത്തിനെടുത്ത് ചെയ്യുന്ന 50 സെൻറ് സ്ഥലത്താണ് പൂ കൃഷി ചെയ്തത്. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള രണ്ടായിരം തൈകളാണ് നട്ടുപിടിപ്പിച്ചത്. ഓണത്തിന് ആവശ്യമായ പൂവുകൾക്ക് തമിഴ്നാടിനെ ആശ്രയിക്കാതിരിക്കാനും ഗുണവും മണവുമുള്ള പൂവുകൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതുമ കൃഷിക്കുട്ടം ചെണ്ടുമല്ലി കൃഷി ചെയ്തതത്.
ഇരുപത്തിയഞ്ചംഗ കൃഷിക്കുട്ടം ഉത്പാദിപ്പിച്ച ചെണ്ടുമല്ലി ഓണ ചന്തകളിലൂടെയും നേരിട്ടും ആവശ്യക്കാർക്ക് നൽകും. ചെണ്ടുമല്ലി കൃഷി വിജയിച്ചതോടെ കൂടുതൽ കർഷകരെ ഉൾപ്പടുത്തി കൃഷി വ്യാപകമാക്കാൻ പുതുനഗരം കൃഷിഭവൻ ലക്ഷ്യമിടുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു ശാന്തകുമാരൻ അധ്യക്ഷനായി. കൃഷി ഓഫീസർ എം.എസ് റീജ സ്വാഗതം ആശംസിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹിറ അബ്ബാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി, വാർഡ് മെമ്പർമാരായ കെ സന്തോഷ് കുമാർ, റസൂൽ ഹക്ക്, താജുമ്മ, പുതുമ കൃഷിക്കൂട്ടം പ്രസിഡന്റ് മുജീബ് റഹ്മാൻ, എ. വിജയരാഘവൻ, കെ. ലക്ഷ്മണൻ, കെ കാർത്തികേയൻ, കൃഷി കൂട്ടം അംഗങ്ങളായ കനകേശ്വരി സി, ബീന പി, ഫീൽഡ് അസിസ്റ്റൻറ് മിനിമോൾ എം ജയലക്ഷ്മി, ബി സ്മിത കെ, പുതുമഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പുതുമ കൃഷിക്കൂട്ടം സെക്രട്ടറി കെ പി രാജേഷ് നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us