New Update
/sathyam/media/media_files/qhSyczwgBHHbEDv1tM8K.jpg)
മലമ്പുഴ: ഏതാനും ദിവസങ്ങൾക്കു മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആൽമരം കടപുഴകി മറിഞ്ഞു വീണ് കേടുപാടുകൾ സംഭവിച്ച പൈപ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ വാട്ടർ അതോറട്ടി ആരംഭിച്ചു. മലമ്പുഴ പാമ്പുവളർത്തൽ കേന്ദ്രത്തിനടുത്ത പാലത്തിനരികിലൂടെ പോകുന്ന പൈപ്പ് ലൈനാണ് കേടുപാടുകൾ സംഭവിച്ചത്.
Advertisment
കഞ്ചിക്കോട് കിൻഫ്ര, മരുതറോഡ് പഞ്ചായത്ത് എന്നിവടങ്ങളിലേക്ക് ശുദ്ധജല വിതരണം നടത്തുന്ന പൈപ്പ് ലൈനാണ് ഇത്. കേടുവന്ന ഭാഗം മുറിച്ചു മാറ്റി പുതിയത് ചേർക്കുന്ന പ്രവർത്തിയാണ് നടക്കുന്നതെന്നും ചുറ്റും ആങ്കളർ വെച്ച് സംരക്ഷണ കവചം നിർമ്മിക്കുമെന്നും അധികൃതർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us