രാമനാഥപുരം എൻഎസ്എസ് കരയോഗത്തിന്‍റെയും വനിതാ സമാജത്തിന്‍റെയും അത്താണി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ അസ്ഥിരോഗ ചികിത്സ ക്യാമ്പ് നടത്തി

New Update
ramanadhapuram nss karayogam

രാമനാഥപുരം: രാമനാഥപുരം എൻഎസ്എസ് കരയോഗത്തിന്‍റെയും വനിത സമാജത്തിന്‍റെയും അത്താണി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ അസ്ഥിരോഗ ചികിത്സ ക്യാമ്പ് നടത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി  എൻ.കൃഷ്ണകുമാർ  ഉദ്ഘാടനം ചെയ്തു, കരയോഗം പ്രസിഡൻ്റ് കെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

Advertisment

താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ, ആർ .ശ്രീകുമാർ, കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ, ഡോ.വിപിൻ .പി. പിള്ള, ശ്രീകല കുട്ടികൃഷ്ണൻ, കരയോഗം വനിത സമാജം പ്രസിഡൻ്റ് ശാലിനി സന്തോഷ്, സെക്രട്ടറി ജെ. അമ്പിളി, ബിന്ദു ദാസ്, എന്നിവർ പ്രസംഗിച്ചു.

മണക്കാട്ട് സേതുമാധവൻ, എം.വിജയഗോപാൽ, ഇ.ചന്ദ്രശേഖർ, സുനിൽ മേനോൻ, വാസന്തി മനോജ്, സുഹാസിനി .ആർ, ഷൈലജ ഉല്ലാസ്, ഗീത ഉണ്ണികൃഷ്ണൻ, മഞ്ചു വിനോദ്, അശോക് വർമ്മ എം. കമാലുദ്ധിൻ, അനിത.പി എന്നിവർ നേതൃത്വം നല്കി.

ചടങ്ങിൽ അകത്തേത്തറ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻ്റായി തെരത്തെടുത്ത കരയോഗം അംഗം പി.സന്തോഷ് കുമാറിനെ ആദരിച്ചു

Advertisment