ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ് സിറ്റിയുടെ ലേണിങ്ങ് സപ്പോർട്ടിംഗ് സെൻ്ററായ വിക്ടോറിയ കോളേജിലെ യുജി കോഴ്സ് രണ്ടാം സെമസ്റ്റർ വിദ്യാർഥികള്‍ ഓണാഘോഷം സംഘടിപ്പിച്ചു

New Update
onam celebration rop tawing

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ് സിറ്റിയുടെ ലേണിങ്ങ് സപ്പോർട്ടിംഗ് സെൻ്ററായ വിക്ടോറിയ കോളേജിലെ യുജി കോഴ്സ് രണ്ടാം സെമസ്റ്റർ വിദ്യാർഥികളുടെ ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന വടംവലി .

പാലക്കാട്: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ് സിറ്റിയുടെ ലേണിങ്ങ് സപ്പോർട്ടിംഗ് സെൻ്ററായ വിക്ടോറിയ കോളേജിലെ യുജി കോഴ്സ് രണ്ടാം സെമസ്റ്റർ വിദ്യാർഥികളുടെ ഓണാഘോഷം വിക്ടോറിയ കോളേജ് അധ്യാപകനും എൽ എസ് സി കോ ഓർഡിനേറ്ററുമായ കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. എൽ എസ് സി അസി. കോ ഓർഡിനേറ്റർ ഡോ.സി.സിന്ധു അധ്യക്ഷയായി.

Advertisment

അധ്യാപകരായ.ഡേ.റിച്ചു രാജേഷ്, അർജുൻ കെ.അനിൽ സോനു പ്രഭ, എം.സ്മിത റാണി, ടി.ആർ.ആതിര വിദ്യാർഥി പ്രതിനിധികളായ സി.എസ്.അജിത്ത് കൃഷ്ണ, പി.വി.അഭിലാഷ്, ടി.ആർ.ഷാജി, എ.ഷിജി, സന്ധ്യ ദേവി, സതീഷ്, ടി.പി.ഷിഫ്ന, എസ്.ഹക്കീം, ശ്രേയ,  ആർ.ശ്രുതി, എന്നിവർ പ്രസംഗിച്ചു.

ഓണപ്പാട്ടുകൾ, ഓണക്കളികൾ, ഓണപ്പൂക്കളം, വടംവലി, വിവിധ മത്സരങ്ങളും ഓണസന്ധ്യയും ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തി. ആദ്യമായാണ് ഓപ്പൺ ഡിഗ്രി പഠന കേന്ദ്രത്തിൽ ആഘോഷം സംഘടിപ്പിക്കുന്നത്.



Advertisment