/sathyam/media/media_files/s22f2suiVaNUcUzHgXXQ.jpg)
പാലക്കാട്: ശ്രീനാരായണ ഗുരുവിന്റെ 170-ാമത് ജയന്തിദിനം മുതൽ കന്നി -5 മഹാസമാധി ദിനംവരെ നടക്കുന്ന ശ്രീനാരായണ മാസാചരണത്തിന്റെ ഭാഗമായി ഗുരു ധർമ്മ പ്രചരണ സഭ ആലത്തൂർ മണ്ഡലം കമ്മിറ്റിയും ശിവഗിരി മഠം ശാഖ തൃത്താല ധർമ്മഗിരി ആശ്രമവും സംയുക്തമായി സംഘടിപ്പിച്ച ശ്രീനാരായണ കുടുംബയോഗം ചിറ്റിലഞ്ചേരി കടംപിടി ശ്രീനാരായണ ഗുരുദേവ ക്ഷേത്ര ഹാളിൽ നടന്നു.
/sathyam/media/media_files/LC8mjBR0Z2DRDP6GfgM2.jpg)
ശിവഗിരി മഠം ഡയറക്ടർ ബോർഡ് അംഗവും തൃത്താല ധർമ്മഗിരി ആശ്രമം സെക്രട്ടറിയുമായ ശ്രീമദ് കൈവല്ല്യാനന്ദ സരസ്വതി സ്വാമികളെ മുരളീധരൻ ശാന്തി പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. കുടുംബയോഗം ശ്രീമദ് കൈവല്ല്യാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്തു.
ഗുരുധർമ്മ പ്രചരണ സഭ ആലത്തൂർ മണ്ഡലം പ്രസിഡണ്ട് എ.കെ.ദിനേശൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.ദേവദാസ് കുഴൽമന്ദം, ആർ.ഷാജീവ് മാസ്റ്റർ, രാജൻ കൽമൊക്ക്, എ.കെ. ചന്തം, ദേവദാസ് മാസ്റ്റർ ചിറ്റിലഞ്ചേരി, ധർമ്മഗിരി ആശ്രമം ജനറൽ കൺവീനർ സന്തോഷ് മലമ്പുഴ, കൺവീനർ വി.ചന്ദ്രൻ മണലി എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us