കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ഓണാനുകൂല്യങ്ങളും നിഷേധിക്കരുത് - എംപ്ലോയീസ് സംഘ്

New Update
kst employees sangh palakkad-3

പാലക്കാട്: ഓണക്കാലമായിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്ന ഇടതു സർക്കാർ നയം അങ്ങേയറ്റം തൊഴിലാളിവിരുദ്ധമാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ടി.വി.രമേഷ്കുമാർ പറഞ്ഞു. 

Advertisment

പതിനൊന്നാം തിയതി ആയിട്ടും ശമ്പളവും ഓണാനുകൂല്യങ്ങളും നിഷേധിക്കുന്ന ഇടതു ദുർഭരണത്തിനെതിരെ കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് എംപ്ലോയീസ് സംഘ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുഭരണത്തിൽ കേരളത്തിലെ എല്ലാ ആഘോഷവും കെ എസ് ആർ ടി സി യിൽ സമരകാലമാണെന്ന് അദ്ദേഹം പറഞ്ഞു.പണിയെടുത്തവർക്ക് കൂലി കൊടുക്കണമെന്ന സാമാന്യ മര്യാദ പോലുമില്ലാത്ത ഭരണകൂടം കേരളത്തിലല്ലാതെ മറ്റെവിടേയും കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോ. സെക്രട്ടറിമാരായ എം.കണ്ണൻ,പി.ആർ.മഹേഷ് ജില്ലാ സമിതി അംഗങ്ങളായ കെ.പി.രാധാകൃഷ്ണൻ,എം.മുരുകേശൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എസ്.സരേഷ്, കെ.ഹരിദാസ്,ആർ.ശിവകുമാർ,കെ.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Advertisment