/sathyam/media/media_files/3YoYr6wWZWOIC7QSZCbk.jpg)
പാലക്കാട്: രാമനാഥപുരം എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് നിർധന കുടുംബങ്ങൾക്കുള്ള ഓണ കിറ്റ് വിതരണം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.
'മാനവ സേവ മാധവ സേവ' എന്ന ആപ്തവാക്യം മുറുകെ പിടിച്ച് കൊണ്ട് രാമനാഥപുരം കരയോഗം നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹവും ആണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. കരയോഗം പ്രസിഡൻ്റ് കെ .സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു, കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ സ്വാഗതം ആശംസിച്ചു.
യൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ, ആർ.ബാബു സുരേഷ്, മണക്കാട്ട് സേതുമാധവൻ , വനിത സമാജം സെക്രട്ടറി ജെ. അമ്പിളി, ഭരണ സമിതി അംഗങ്ങളായ വിജയഗോപാൽ, ഇ.ചന്ദ്രശേഖർ വാസന്തി മനോജ്, ഷൈലജ ഉല്ലാസ്, സുഹാസിനി.ആർ, മഞ്ചുവിനോദ്, ബിന്ദു.പി, ഗീത ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വനിത സമാജം പ്രസിഡൻ്റ് ശാലിനി സന്തോഷ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഇരുനൂറോളം കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us