/sathyam/media/media_files/FJ6FLGYxYWgTpluIm9aN.jpg)
പാലക്കാട്: കേരളാ ഹോട്ടൽ ആന്‍റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ രക്ഷാധികാരി, ടൗൺ യൂണിറ്റ് സെക്രട്ടറി, എൻ എസ് എസ് കുന്നത്തൂർ മേട് കരയോഗം ഭാരവാഹി, തുടങ്ങി ഒട്ടേറെ സംഘടനകളുടെ ഭാരവാഹിയായിരുന്ന അന്തരിച്ച കെ.പി.ജയപ്രകാശ് അനുസ്മരണം കേരളാ ഹോട്ടൽ ആന്‍റ് റസ്റ്റോറന്റ് അസോസിയേഷൻ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി.
ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് കെ.പ്രേംകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ എച്ച് ആർ എ ടൗൺ യൂണിറ്റ് പ്രസിഡന്റ് റസാക് എൻ എം ആർ അദ്ധ്യക്ഷനായി. ടൗൺ യൂണിറ്റ് രക്ഷാധികാരി എ.മുഹമ്മദ് റാഫി, നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശീധരൻ, എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ. മേനോൻ, സെക്രട്ടറി എൻ.കൃഷ്ണകുമാർ, വിവിധ സംഘടനാ നേതാക്കളായ ഷിനാജ് റഹ്മാൻ, പി.ബാലഗോപാലൻ, നിതിൻ കണിച്ചേരി, പി.വി.രാജേഷ്, വി.രാമചന്ദ്രൻ, ഫസൽ റഹ്മാൻ, മുരളി, മുസ്തഫ, കഞ്ചപ്പൻതുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us