വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര തൊഴിലാളി യൂണിയൻ പാലക്കാട് കളക്ടറേറ്റ് ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update
STU1

പാലക്കാട്: 'ക്ഷേമമില്ലാത്ത ക്ഷേമബോർഡുകൾ ദുരിതത്തിലായ തൊഴിലാളികൾ' എന്ന മുദ്രവാക്യവുമായി സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) കളക്ടറേറ്റ് ധർണ്ണ നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ: നാസർ കൊമ്പത്ത് അദ്ധ്യക്ഷനായ ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എം.ഹമീദ് ഉത്‌ഘാടനം നടത്തി. 

Advertisment

ക്ഷേമനിധി പെൻഷനും ആനുകൂല്യങ്ങളും ഓണത്തിന് മുൻപ് കുടിശ്ശിക തീർത്ത് വിതരണം നടത്തുക, ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുക, പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി നൽകുക, അംശാദായ വർദ്ധനവിന് ആനുപാതമായി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, മോട്ടോർ, മത്സ്യ, സ്‌കീം വർക്കേഴ്‌സ് മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുക, തൊഴിലാളി ദ്രോഹനടപടികൾ അവസാനിപ്പിക്കുക എന്ന വിവിധ ആവശ്യങ്ങളുമായാണ് സംസ്ഥാന വ്യാപകമായി എസ്.ടി.യു. ധർണ്ണ നടത്തുന്നത്.

swathanthra thozhilali union-2

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എ.മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി.പി.മുഹമ്മദ് കാസിം, ജില്ലാ ട്രഷറർ എസ്.എം.നാസർ കെ.ടി.ഹംസപ്പ, കെ.പി.ഉമ്മർ, പി.എച്ച്.മുജീബ് റഹ്‌മാൻ, സൈതലവി പൂളക്കാട്, എ.എം.അബുൾ സലീം, റഫീക്ക പാറക്കോട്ടിൽ, മേലാട്ടിൽ വാബുട്ടി, എ. ഷംസുദ്ധീൻ, നാസർ പാതക്കര, പി.കെ. മുസ്തഫ, സുനിത പിരായിരി, വി.എ.കാദർ, ഹക്കീം ഒലവക്കോട്, ഐ.ഇസ്മായിൽ, എഫ്.സുലൈമാൻ, ഇസ്മായിൽ പുതുനഗരം എന്നിവർ സംസാരിച്ചു.

Advertisment