Advertisment

പാലക്കാട് വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അട്ടപ്പള്ളം മരിയൻ വില്ലേജിലെ അന്തേവാസികൾ ഓണം ആഘോഷിച്ചു

author-image
ജോസ് ചാലക്കൽ
New Update
voice of world foundation

പുതുശ്ശേരി: പാലക്കാട് വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അട്ടപ്പള്ളം മരിയൻ വില്ലേജിലെ അന്തേവാസികൾ ഓണം ആഘോഷിച്ചു.

Advertisment

വാളയാർ സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ.എസ്. രാജീവ് ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എം.എ.മുഹമ്മദ് അൻസാരി അദ്ധ്യക്ഷനായി. റിട്ടയേർഡ് പോലീസ് സൂപ്രണ്ട് എം.കെ. പുഷ്ക്കരൻ മുഖ്യപ്രഭാഷണം നടത്തി. 

സംസ്ഥാന സെക്രട്ടറി പി.എ. ബഷീർ മാസ്റ്റർ, സംസ്ഥാന ട്രഷറർ മോഹൻദാസ്, മരിയൻ വില്ലേജ് സെക്രട്ടറി മാത്യു ജോസഫ്, ദീപു ചന്ദു, ബഷീർ, സുലൈഖ സിറാജുദ്ദീൻ, പി. ആന്റണി റോബർട്ട്, സുബ്രഹ്മണ്യൻ, കെ.എ.അബ്ദുറബ്ബ് തുടങ്ങിയവർ പ്രസംഗിച്ചു. മരിയൻ വില്ലേജ് അന്തേവാസികളുടെ വിവിധ കലാപരിപാടികളും ഓണ സദ്യയും നടന്നു.

Advertisment