മിസ്റ്റർ യൂണിവേഴ്സ് ഇന്ത്യ 2024 മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കാഞ്ഞിരപ്പുഴ സ്വദേശി ഉദയകുമാർ

New Update
udayakumar mr. universe india

മണ്ണാർക്കാട്: ഇന്ത്യൻ ബോഡിബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ ഐഎഫ്ബിബി എംആർ യൂണിവേഴ്സ് ഇന്ത്യ 2024 മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗം മൂന്നാം സ്ഥാനം നേടി കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് സ്വദേശി പത്തിയാപറമ്പിൽ ഉദയകുമാർ. 

Advertisment

മുംബൈ എക്സ്പോ സെന്ററിൽ വെച്ച് ഈ മാസം 21, 22 തീയതികളിൽ നടന്ന മത്സരത്തിലാണ് ഉദയകുമാർ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തത്. 

തിരുവനന്തപുരത്ത് വെച്ച് കഴിഞ്ഞ മിസ്റ്റർ കേരള ശരീര സൗന്ദര്യ മത്സരത്തിലും മാസ്റ്റേഴ്സ് വിഭാഗം മിസ്റ്റർ കേരള പട്ടം ലഭിക്കുകയും കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന പല മത്സരങ്ങളിലും ഉദയകുമാർ വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 

മൂന്നുപ്രാവശ്യം മിസ്റ്റർ കേരളയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഉദയകുമാർ. സ്വദേശത്ത് വരുമ്പോൾ തച്ചമ്പാറ സ്റ്റാർസ് ഹെൽത്ത് ക്ലബ്ബിലാണ് ഉദയകുമാർ പരിശീലനം ചെയ്യുന്നത്.

വിദേശത്ത് ജോലി ചെയ്യുന്ന ഉദയകുമാർ മീറ്റ് ദുബായ് മെമ്പർ കൂടിയാണ്. ഭാര്യ: പ്രീത. മക്കൾ: നിഖിൽ, നിമിഷ എന്നിവരുമാണ്.

തച്ചമ്പാറ സ്റ്റാർസ് ഹെൽത്ത് ക്ലബ്ബിലെ അഭിമാന താരം തന്നെയാണ് ഉദയകുമാർ എന്നും സ്ഥാപനത്തിന്റെ പേരിലും അംഗങ്ങളുടെ പേരിലും വിജയാശംസകൾ അറിയിച്ചു തച്ചമ്പാറ സ്റ്റാൾസ് ഹെൽത്ത് ക്ലബ് ജിം മാസ്റ്റർ പ്രശാന്ത് പറഞ്ഞു.

Advertisment