പാലക്കാട്: വയനാട് പുനരധിവാസത്തിനായി യൂത്ത് കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന മുപ്പത്ത് വീടുകൾക്കായുള്ള ധനശേഖരണാർത്ഥം പാലക്കാട് ടൗൺ നോർത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് കൂപ്പൺ വിതരണം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി.വി സതീഷ് വൈസ് പ്രസിഡൻ്റ് സി.എൻ ഉമക്ക് കൂപ്പൺ നല്കി ഉദ്ഘാടനം നിർവ്വഹിച്ചു.
മണ്ഡലം പ്രസിഡൻ്റ് അഖിലേഷ് അയ്യർ അദ്ധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം പ്രസിഡൻ്റ് സതീഷ് തിരുവാലത്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് രമേശ് പുത്തൂർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ, കെ.എൻ സഹീർ, ഷറീഫ് റഹ്മാൻ, സഞ്ചയ്, നന്ദു, നിവേദ്, അർജുൻ, എന്നിവർ പ്രസംഗിച്ചു.