പാലക്കാട്: 4 -ാം വാർഷികത്തിലേക്ക് കടക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കുമായി നുതന വിദ്യാഭ്യാസ പാഠ്യപദ്ധതികൾ നടപ്പിലാക്കുമെന്ന് വൈസ് ചാൻസിലർ ഡോ. വി.പി ജഗതി രാജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തെ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ 28 യു.ജി/പി.ജി പ്രോഗ്രാമുകൾക്ക് ഈ അധ്യയന വർഷംആരംഭിച്ചു. നിലവിൽ 23 പഠന കേന്ദ്രങ്ങളിലായി 45,000 ത്തോളം വിദ്യാർത്ഥികൾ ഓപ്പൺ യുനിവേഴ്സിറ്റിയുടെ ഭാഗമാണ്.
പ്രായപരിധി ഇല്ലാതെ അർഹരായ എല്ലാവർക്കും പഠിക്കാൻ അവസരം നൽകുന്നത് ഗ്രീനാരായണ ഗുരു ഓപ്പണ്‍ യുനിവേഴ്സിറ്റിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു.
പിന്നോക്ക വിഭാഗങ്ങൾ, രക്ഷിതാക്കളെ നഷ്ടമായവർ, അസുഖ ബാധിതർ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് ഫിസിനത്തിൽ ഇളവ് ലഭിക്കുന്നുണ്ട്.
വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നതോടെ ഫിസിൽ കുറവുവരത്തക്കവിധമാണ് പാഠ്യരീതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒറ്റ റജിസ്ട്രേഷനിലൂടെ തന്നെ പാരലൽ കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും പാഠ്യപദ്ധതി കറസ്പോണ്ടിംഗ് യൂണിവേഴ്സിറ്റിയുടെ പ്രത്യേകതയാണെന്നും വൈസ് ചാൻസിലർ പറഞ്ഞു.
പ്രൊ വൈസ് ചാൻസിലർ പ്രൊഫ. ഡോ. എസ്.വി സുധീർ, സിൻഡിക്കേറ്റ് അംഗം പ്രൊഫ. ടി.എം വിജയൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.