പാലക്കാട്: വേതനമാവശ്യപ്പെട്ട് ആശ വർക്കേഴ് കോൺഗ്രസ് നടത്തിയ പിച്ച ചട്ടി സമരം ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗം ചീങ്ങന്നൂർ മനോജ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ദുരന്ത ഗവൺമെന്റ ആശാവർക്കർമാരെ കൊണ്ട് പിച്ചച്ചട്ടി എടുപ്പിച്ചു. സേവന വേദന വ്യവസ്ഥകൾ ഉണ്ടാക്കി തൊഴിലാളികളെ സംരക്ഷിക്കേണ്ട ഗവൺമെന്റ് ദിനംപ്രതി അധികഭാരം ഏൽപ്പിക്കുകയും ഓണറേറിയം പോലും നൽകാതെ കടം പറയുകയും ചെയ്യുകയാണ്.
ഓണം, വിഷു, ഈസ്റ്റർ, പെരുന്നാൾ, ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങൾക്ക് പോലും യാതൊരു ആനുകൂല്യങ്ങളും ഇല്ല എന്ന് മാത്രമല്ല എല്ലാവരും ആഘോഷത്തിൽ ഇരിക്കുമ്പോൾ പോലും ആശാവർക്കർമാർക്ക് ജോലി ചെയ്യണം.
ശൈലി ആപ്പ് നടപ്പിലാക്കില്ല എന്ന് ഉറപ്പ് തന്ന ഗവൺമെന്റ് നെതിരെ ഭരണവിലാസം സംഘടനയായ സിഐടിയു സമരഭാസവുമായി മുന്നോട്ടു വന്നിട്ടുണ്ടെന്നും സമരം കൊണ്ടൊന്നും നടന്നില്ലെങ്കിലും പണപ്പിരിവ് നടത്തുന്നുണ്ടെന്നും ചീങ്ങന്നൂർ മനോജ് പരിഹസിച്ചു.
ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി എസ് ഷിജിനി അധ്യക്ഷ വഹിച്ചു. ഐഎൻടിയുസി റീജണൽ പ്രസിഡന്റ് ബി അനിൽകുമാർ, വി സെൽവൻ, എ എം അബ്ദുള്ള, ആശാവർക്കസ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുമ കൊല്ലങ്കോട്, ജില്ലാ ഭാരവാഹികളായ അനിത പട്ടാമ്പി, സുനിത തരൂർ, രാധ ഓമല്ലൂർ കനകലത കുനിശ്ശേരി ഷൈല മുതലമട, എ പി വിജയലക്ഷ്മി, കെ ബിന്ദു, സുജിത വണ്ടാഴി, ഉഷ കുറച്ചു, എ കെ സുമലത, മേരി ജോസഫ്, അനിതാ പ്രഭാകരൻ എന്നിവർ സംസാരിച്ചു.