പാലക്കാട്: പാലക്കാടൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായൊരേടാണ് രത്നവേലു ചെട്ടിയുടെ ജീവത്യാഗമെന്ന് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ.
രത്നവേലു ചെട്ടിയുടെ 143-ാം ചരമദിനമായ സെപ്റ്റബർ 28 ന് കെപിസിസി - ഒബിസി ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച രത്നവേലു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് സാമ്രാജിത്വത്തിനെതിരെ സിവിൽ സർവ്വീസ് ഉദ്യോഗ തലത്തിൽ ഇന്ത്യയിൽ നടന്ന ആദ്യ പ്രതിഷേധമായാണ് ചരിത്രം രത്നവേലുവിനെ അടയാളപ്പെടുത്തുന്നത്. ആ വലുപ്പം പാലക്കാട് അറിയാതെ പോവുകയാണ്.
മദിരാശി പ്രസിഡൻസിയിലെ ആദ്യ സിവിൽ സർവ്വീസുകാരനായിട്ടും ജില്ലാ ഭരണകൂടം രത്നവേലുവിനെ തിരിച്ചറിഞ്ഞിട്ടില്ല എന്ന ഖേദകരമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും അഭിമാനത്തിൻ്റെയും ഓർമ്മപ്പെടുത്തലാണ് ആത്മാഭിമാന ദിനമായ സെപ്റ്റബർ 28.
യോഗത്തിൽ ഒബിസി ഡിപ്പാർട്ട്മെൻ്റ്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്ചുതൻ അധ്യക്ഷനായി. വിജയൻ തോണിപ്പാടം, കെ ഭവദാസ്, ബോബൻ മാട്ടുമന്ത, പ്രതീഷ് മാധവൻ, രതീഷ് പുതുശ്ശേരി, ഷെഫീഖ് തത്തമംഗലം, രോഹിത് കൃഷ്ണൻ, സുബാഷ് പറളി, ഹരിദാസ് മച്ചിങ്ങൽ, അബ്ദുൾ ജലാൽ, കലാധരൻ ഉപ്പുംപാടം, അക്ഷയ്ദാസ്, മുഹമ്മദലി, നടരാജൻ കുന്നുംപുറം, ഉമ്മർ ഫാറൂഖ്, എം.വത്സകുമാർ, ശെൽവൻ, ലിബിൻ എന്നിവർ സംസാരിച്ചു.