പുതുനഗരം: കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻറെ സി.എച്ച് പ്രതിഭ ക്വിസ്സ് - സീസൺ 6, കൊല്ലങ്കോട് ചിറ്റൂർ സബ്ബ് ജില്ലാതല മത്സരം പുതുനഗരം മുസ്ലിം ഹൈ സ്കൂളിൽ വെച്ച് നടത്തി.
മുൻ മുഖ്യ മന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയും സാമൂഹ്യ രാഷ്ട്രീയ സാഹിത്യ രംഗത്ത് നിറഞ്ഞ് നിന്നിരുന്ന വ്യക്തിത്വവുമായ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ പേരിൽ പൊതുവിദ്യാലയങ്ങളിലെ പ്രതിഭകളെ കണ്ടെത്തനായി കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയാണ് നേതൃത്വം കൊടുക്കുന്നത്.
എൽ.പി, യു.പി, എച്ച്. എസ്, എച്ച്.എസ്സ്.എസ് എന്നീ വിഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. മുസ്ലിം ലീഗ് നെന്മാറ നിയോജക മണ്ഡലം പ്രസിഡൻ്റ് എ.കെ മുഹമ്മദ് ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു. സബ്ബ് ജില്ലാ ഭാരവാഹി ഐ. ഇസ്മയിൽ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം' ജനറൽ സെക്രട്ടറി ഇഖ്ബാൽ പുതുനഗരം വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് ട്രോഫി നൽകി. വി.എസ്. ഷാജഹാൻ, എ.സൻഫീർ, ഐ.ഇൻഷാദ്, സെയ്ത് ഷിഹാബ്, എസ്.മൻസൂർ തുടങ്ങിയവർ ആശംസകൾ നടത്തി. സെയ്ത് ഇബ്രാഹിം സ്വാഗതവും ടി.ഹൈദറലി നന്ദിയും പറഞ്ഞു.