പാലക്കാട്: മേഴ്സി കോളജ് വജ്ര ജൂബിലിയുടെ ഭാഗമായി ഒരാഴ്ച നീണ്ട നവരംഗ് ആഘോഷ പരിപാടികൾക്ക് ഉജ്വല സമാപനം. ജില്ല കളക്ടർ ഡോ. എസ്. ചിത്ര ഐഎഎസ്, യുവ നടൻ കൈലേഷ് രാമാനന്ദ് എന്നിവർ സമാപന പരിപാടിയിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. സി. ജോറി ടി.എഫ് അധ്യക്ഷയായി.
നവരംഗ് ആഘോഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എക്സ്പോ, റാലി, സംവാദം, കലാപരിപാടികൾ, തനതു വസ്ത്ര രീതികളെ അവലംബിച്ചുള്ള ഫാഷൻ ഷോ എന്നിവ നടത്തി.
പാലക്കാടിന്റെ സാമൂഹ്യ, സാംസ്കാരിക,ഭക്ഷ്യ മേഖലകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ കാണാൻ നിരവധി സന്ദർശകർ എത്തിയിരുന്നു.
ആനി, കൃഷ്ണ, ഇന്ദുലേഖ എന്നിവർ പ്രാർത്ഥന ഗീതം ആലപിച്ചു. ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ശ്രീദേവി. കെ. മേനോൻ സ്വാഗതവും ഭാഷാ വിഭാഗം അധ്യക്ഷ ഡോ. വാണിശ്രീ കെ നന്ദിയും പറഞ്ഞു.