Advertisment

അഞ്ചു പതിറ്റാണ്ടായി ഫോട്ടോഗ്രാഫി മേഖലയിലുള്ള ഇൻസൈറ്റ് ഫെസ്റ്റിവലുകളുടെ ഡയറക്ടർ കെ.വി വിൻസെന്റിന്റെ ദൃശ്യകവിതകളുടെ സമാഹാരം 'ഉൾക്കാഴ്ചകൾ' പ്രകാശനം ചെയ്തു

New Update
ulkazhchakal

പാലക്കാട്‌: സൃഷ്ട്യുന്മുഖ കൂട്ടായ്മയായ ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനും, ഇൻസൈറ്റിന്റെ ഫെസ്റ്റിവലുകളുടെ ഡയറക്ടറുമായ കെ.വി. വിൻസെന്റിന്റെ ദൃശ്യകവിതകളുടെ സമാഹാരമായ 'ഉൾക്കാഴ്ചകൾ' പ്രകാശനം ചെയ്തു.

Advertisment

പാലക്കാട് പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ ഹാളിൽ ഇൻസൈറ്റ്  പ്രസിഡന്റ് കെ.ആർ.ചെത്തല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലക്കാട്ടെ കലാ-സാമൂഹ്യ- സാംസ്കാരിക നായകൻ ടി.ആർ. അജയൻ, ചെറുകഥാകൃത്ത് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിക്ക് ആദ്യ പ്രതി നൽകിയാണ് 'ഉൾക്കാഴ്ചകൾ' പ്രകാശനം ചെയ്തത്.

കവിതകൾ, കഥകൾ, അത്യപൂർവ ഫോട്ടോകൾ, വീഡിയോകൾ എന്നിവയിലൂടെ നിറസാന്നിധ്യമായ കെ.വി. വിൻസെന്റ് പാലക്കാട്ടെ കലാസാഹിത്യ സംസ്കാരിക രംഗങ്ങളിൽ അഞ്ചു പതിറ്റാണ്ടായി സജീവമാണ്.

1970 മുതൽ ഹസ്വചിത്ര തൃപ്പാളൂർ, ദർശന ഫിലിം സൊസൈറ്റി, സപര്യ ചർച്ചാവേദി എന്നിവയുടെ നേതൃനിരയിൽ ഉണ്ടായിരുന്ന അദ്ദേഹം മൂന്നു ദശകത്തിലേറെയായി ഇമേജ് ഫോട്ടോഗ്രാഫിക് അസോസിയേഷന്റെ സെക്രട്ടറിയും, രണ്ടു ദശകത്തിലേറെയായി ഇൻസൈറ്റിന്റെ ഫെസ്റ്റിവൽ ഡയറക്ടറുമാണ്. 

തിരുവനന്തപുരം പേപ്പർ പുബ്ലിക്കയാണ് പ്രസാധനം. ഡോ. പി. മുരളി, ഫാറൂഖ് അബ്ദുൽ റഹിമാൻ, ഹൻദാസ് ശ്രീകൃഷ്ണപുരം, ഹരിഹരൻ, നാരായണണൻകുട്ടി, ജയപ്രകാശ്, മിനി പൂങ്ങോട്, അന്റോപീറ്റർ, പദ്‌മനാഭൻ ഭാസ്കരൻ, സുജാതൻ, മേതിൽ കോമളൻകുട്ടി, പ്രസാധകൻ അൻസാർ വർണ്ണിക എന്നിവർ സംസാരിച്ചു.

കെ. വി. വിൻസെന്റ് മറുപടി പറഞ്ഞു. മാണിക്കോത്ത് മാധവദേവ്‌ സ്വാഗതവും, സി.കെ.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് കെ.വി. വിൻസെന്റ് ചിത്രീകരിച്ച ഹൈക്കു ചിത്രങ്ങളുടെ പ്രദർശനവും നടത്തി.

Advertisment