Advertisment

മലമ്പുഴ ഗ്രാമപഞ്ചായത്തിൽ ജനകീയ ക്യാമ്പയിനും, "മനോഹരം മലമ്പുഴ "പ്രവർത്തനവും ഊർജ്ജിതമായി..

author-image
ജോസ് ചാലക്കൽ
New Update
malambuzha gramapanchayath

മലമ്പുഴ: മലമ്പുഴ ഗ്രാമപഞ്ചായത്തിൽ സ്വച്ചതാ ഹി സേവ, മാലിന്യുമുക്തം നവ കേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ ശുചിത്വ ക്യാമ്പയിനുകൾ  നടത്തി.  വിവിധ വിഭാഗം ജനങ്ങൾ പങ്കെടുത്ത ക്യാമ്പയിനകളിൽ  പങ്കെടുത്തു. 

Advertisment

ജനകീയ ക്യാമ്പയിൻ പ്രസിഡൻ്റ്  രാധികാ മാധവൻ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ  പി.വി സഹദേവൻ ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ച് ശുചിത്വ സന്ദേശം നൽകി. 

ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജു ജയൻ, സെക്രട്ടറി ശ്രീകുമാരി. ടി.വി, അസി. സെക്രട്ടറി അജി. എസ്, ഹെഡ് ക്ലാർക്ക് ജസീല തുടങ്ങിയവർ  ഏകോപനം നടത്തി. 

ക്യാമ്പയിനിൻ്റെ  ഫലമായി  സെപ്റ്റംബർ 17 ന് ആരംഭിച്ച് ഒക്ടോബർ 2 ന് അവസാനിക്കുന്ന സ്വച്ഛതാ ഹി ക്യാമ്പയിനും ഒക്ടോബർ 2 ന്  ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കുന്ന മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളും "മനോഹരം മലമ്പുഴ" എന്ന ശുചിത്വ പദ്ധതി  പ്രവർത്തനങ്ങളും  ഊർജ്ജിതമായി. 

വിദ്യാലയങ്ങൾ, അയൽകൂട്ടങ്ങൾ കേന്ദ്രീകരിച്ചുള്ള  ശുചിത്വ പ്രവർത്തനങ്ങൾ, വീട് വീടാന്തിരമുള്ള ശുചിത്വ ബോധവൽക്കരണം, വാതിൽപ്പടി അജൈവ മാലിന്യ ശേഖരണം, പഞ്ചായത്തിൻ്റെ വിവിധ കേന്രങ്ങളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ, ഉറവിടത്തിൽ ജൈവ മാലിന്യ സംസ്കരണ അവബോധം ശക്തമാക്കൽ, ഓർഗാനിക് കമ്പോസ്റ്റിങ്ങ് ബിൻ പരിചയപ്പെടുത്തൽ ,  ജലാശയങ്ങൾ വൃത്തിയാക്കൽ, ഹരിത ടൂറിസം തുടങ്ങിയ പ്രവർത്തനങ്ങൾ ഊർജ്ജിതമായി. 

ഒക്ടോബർ 1, 2 തിയ്യതികളിൽ ശുചിത്വ വിളംബര റാലി, മെഗാ ശുചീകരണം, സ്നേഹാരാമം നിർമ്മാണം, ഹരിത അയൽക്കൂട്ട പ്രഖ്യാപനങ്ങൾ തുടങ്ങിയവ  നടക്കും.

Advertisment